വിനീത് ശ്രീനിവാസന്‍ അഭിമുഖം: ഗീരീഷിന് സ്‌ക്രിപ്ട് ബൈ ഹാര്‍ട്ടായിരുന്നു, സിനിമ ചെയ്യാനുള്ള ഒരു കാരണം ജോമോന്‍

Q

തണ്ണീര്‍മത്തന്‍ ദിനങ്ങളിലേക്ക് എത്തിയത് എങ്ങനെയാണ്?

A

ജോമോന്‍ ടി ജോണ്‍ കേള്‍ക്കണമെന്ന് പറഞ്ഞതനുസരിച്ചാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ കഥ കേള്‍ക്കുന്നത്. മാര്‍ച്ചില്‍ ഒരു ദിവസം രാത്രി ഗിരീഷ് വന്നാണ് കഥ പറഞ്ഞത്. ഗിരീഷിന്റെ കയ്യില്‍ സ്‌ക്രിപ്‌ടൊന്നുമില്ല. ഫുള്‍ സ്‌ക്രിപ്ട് ബൈ ഹാര്‍ട്ടായിരുന്നു. ചെയ്യാന്‍ പോകുന്നതിനെക്കുറിച്ചും ഗിരീഷിനും ഡിനോയിക്കും ചെയ്യാന്‍ പോകുന്നതിനെക്കുറിച്ച് ക്ലാരിറ്റിയുണ്ടായിരുന്നു. രസകരമായിട്ടാണ് ഓരോ സീനും പറഞ്ഞത്. ചിരിച്ചോട്ടാണ് കേട്ടത്. പറഞ്ഞു തീരുമ്പോഴേക്കും ഞാന്‍ ഗിരീഷിനോട് എനിക്ക രസമായിട്ട് തോന്നി, നമ്മുക്ക് വര്‍ക്ക് ചെയ്യാമെന്ന് പറഞ്ഞു. ഗിരീഷ് അവിടുന്നിറങ്ങിയപ്പോള്‍ ഞാന്‍ ജോനെ വിളിച്ചു പറഞ്ഞു, ജോ ഫ്രീയാകുന്ന സമയം എപ്പഴാണെന്ന് പറഞ്ഞാ മതി, നമ്മുക്ക് ഷൂട്ട് ചെയ്യാം ഞാന്‍ റെഡിയാണെന്ന് പറഞ്ഞു.

Q

ഗിരീഷിന്റെ മൂക്കുത്തി എന്ന ഷോര്‍ട്ട് ഫിലിം നേരത്തെ കണ്ടിരുന്നോ?

A

ഒരു കൊല്ലത്തില്‍ ഏതെങ്കിലും ഒരു ദിവസം കിട്ടാവുന്ന ഷോര്‍ട്ട് ഫിലിം എല്ലാം ഇരുന്ന് കാണും. ഒരു ദിവസം മുഴുവന്‍ ഇരുന്നാല്‍ ദൈര്‍ഘ്യം കുറവായത് കൊണ്ട് കണ്ടമാനം ഷോര്‍്ട്ട് ഫിലിം കാണാം. അങ്ങനെ ആറ് മാസമോ ഏഴ് മാസമോ കൂടുമ്പോ ഇങ്ങനെ കാണും. ചിലതൊക്കെ അങ്ങനെ ഇഷ്ടപ്പെടാറുണ്ട്. മൂക്കുത്തി അങ്ങനെയാണ് കണ്ടത്. മൂക്കുത്തി എനിക്ക് നന്നായി ഇഷ്ടപ്പെട്ട ഷോര്‍ട്ട് ഫിലിമാണ്.

Q

പ്രധാന കഥാപാത്രങ്ങള്‍ കൂടുതലും പ്ലസ് ടു പ്രായത്തിലുള്ളവരാണ്?

A

നമ്മുടെ ഓള്‍മോസ്റ്റ് പകുതി പ്രായത്തിലുള്ള പിള്ളേരാണ് ഈ സിനിമയില്‍. ഇതില്‍ ഒരു സ്‌കൂള്‍ ടൂര്‍ ഒക്കെയുണ്ട്. ബസിനകത്ത് ഡാന്‍സൊക്കെ ചെയ്ത്. കാമ്പ് ഫയറില്‍ ഒരുമിച്ച് ഡാന്‍സ് ചെയ്ത്. അങ്ങനെയൊക്കെ ഷൂട്ട് നല്ല രസമായിരുന്നു. അവരുടെ എനര്‍ജി നമ്മുക്കും ഫീല്‍ ചെയ്യും. നമ്മളും ആ കാലത്തിലേക്ക് പോകും. ആനന്ദം ഷൂട്ട് ചെയ്ത സമയത്ത് അതിലും യംഗ് ആയ ക്രൂ ആയിരുന്നു.

Q

സംവിധാനത്തിലുള്ള അടുത്ത സിനിമ ?

A

അടുത്ത സംവിധാനം ചെയ്യുന്ന സിനിമ അടുത്ത വര്‍ഷം ഉണ്ടാകും. അടുത്ത വര്‍ഷം ഷൂട്ട് ചെയ്ത് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.

Q

ജോമോന്‍ ടി ജോണ്‍?

A

എന്നോട് ജോമോന്‍ കഥ കേട്ടപ്പോള്‍ അത് ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ജോമോനാണ്. ജോമോന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യത്തെ സിനിമയില്‍ ഞാനുണ്ട് എന്നതില്‍ വലിയ സന്തോഷമുണ്ട്. കൂട്ടുകാര്‍ ചെയ്യുന്ന സിനിമയാകുമ്പോള്‍ ഒരു അറ്റാച്ച്‌മെന്റ് കിടപ്പുണ്ടല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in