Film News

ലോകേഷിന്റെ 'മാനഗരം' ഇനി ബോളിവുഡില്‍, സന്തോഷ് ശിവന്‍- സേതുപതി ചിത്രം 'മുംബൈക്കര്‍' ടീസര്‍

ലോകേഷ് കനകരാജിന്റെ ആദ്യചിത്രമായിരുന്ന മാനഗരത്തിന്റെ ബോളിവുഡ് റീമേക്ക് ടീസറെത്തി. വിജയ് സേതുപതി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. മുംബൈ പശ്ചാത്തലത്തിലെത്തുന്ന ചിത്രത്തിന്റെ പേര് മുംബൈക്കര്‍ എന്നാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ മോഡില്‍ ഒരുങ്ങുന്ന ചിത്രം ജൂണ്‍ 2 ന് ജിയോ സിനിമയിലൂടെ ഫ്രീയായി പ്രേക്ഷകന് മുന്നിലെത്തും.

മുംബൈയിലെ ഒരു ഡോണിന്റെ മകനെ ആളുമാറി തട്ടിക്കൊണ്ടു പോകുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിക്രാന്ത് മസ്സേ, സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, ടാനിയ മണിക്ടാല, സച്ചിന്‍ ഖഡേക്കര്‍ എന്നിവരാണ് മുബൈക്കറിലെ മറ്റ് താരങ്ങള്‍. ഹിമാന്‍ഷു സിംഗ്, അമിത് ജോഷി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സലില്‍ അമൃത, രാം സുരേന്ദര്‍ എന്നിവരാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

12 വര്‍ഷത്തിനു ശേഷം സന്തോഷ് ശിവന്‍ ബോളിവുഡിലേക്ക് സംവിധായകനായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'മുംബൈക്കര്‍'. 2008ല്‍ പുറത്തിറങ്ങിയ 'തഹാന്‍' ആണ് ഹിന്ദിയില്‍ ഇതിനുമുന്‍പ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രം. ശ്രീ, സന്ദീപ് കിഷന്‍, മുനിഷ്‌കാന്ത്, റെജീന കസാന്ദ്ര എന്നിവരാണ് തമിഴ് വേര്‍ഷനായ മാനഗരത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT