Film News

'ഇല വീഴാ പൂഞ്ചിറ'ക്ക് ശേഷം ഷാഹി കബീർ വീണ്ടും, ഫെസ്റ്റിവൽ സിനിമാസിന്റെ ആദ്യ ചിത്രം ഷൂട്ടിം​ഗ് പൂർത്തിയായി

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. ഇല വീഴാ പൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുവരെ പേരിടാത്ത ഈ ചിത്രം ഫെസ്റ്റിവൽ സിനിമാസിന്റെ ഈ ആദ്യ നിർമാണ് സംരംഭമാണ്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകനായ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കണ്ണൂരിലെ ഇരിട്ടിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രണ്ട് പോലീസ് ഉദ്യോ​ഗസ്ഥരുടെ ജീവത്തിലൂടെ കഥപറഞ്ഞു പോകുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ എൺപത് ശതമാനത്തോളവും രാത്രിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. പല ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമായെങ്കിലും വിചാരിച്ച സമയത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മനേഷ് മാധവൻ ആണ്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് ചിത്രത്തിെല മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.

അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഗാനരചന വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ- ദീലീപ്നാഥ്, എ‍ഡിറ്റർ- പ്രവീൺ മംഗലത്ത്, സൗണ്ട്മിക്സിം​ഗ്- സിനോയ്ജോസഫ്, ചിഫ്അസോസിയേറ്റ്- ഷെല്ലി സ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷെബീർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്- അഭിലാഷ് മുല്ലശ്ശേരി, പിആർഒ സതീഷ് എരിയാളത്ത്, എ.എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻ- തോട്ട്സ്റ്റേഷൻ

ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇല വീഴാ പൂഞ്ചിറ. ഇലവീഴാപൂഞ്ചിറയിലെ വയർലസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോ​ഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരായിരുന്നു.ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിധിഷ് ജി, ഷാജി മാറാട് എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അനിൽ ജോൺസൻ സംഗീതം നൽകിയ സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് ആയിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT