'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം
Published on

റിഷബ് ഷെട്ടി തിരക്കഥ എഴുതി, സംവിധാനം ചെയ്ത ചിത്രം 'കാന്താര ചാപ്റ്റർ 1' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആഗോള റിലീസായെത്തിയ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിഗംഭീര ക്ലൈമാക്സ് ആണ് സിനിമയുടേത് എന്നും തീയറ്ററിൽ തന്നെ ഈ ചിത്രം എക്സ്പീരിയൻസ് ചെയ്യണമെന്നും പല പ്രേക്ഷകരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.

റിഷബ് ഷെട്ടി, നായിക രുക്മിണി വസന്ത്, ജയറാം തുടങ്ങിയാവരുടെ പ്രകടനങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.ചിത്രത്തിന്റെ വിഎഫ്എക്സ് വർക്കിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. ലോകനാഥിന്റെ സംഗീതവും അരവിന്ദ് എസ് കശ്യപിന്റെ ഛായാഗ്രഹണവും ബംഗ്ലാന്റെ കലാസംവിധാനവും പ്രശംസ നേടുന്നുണ്ട്.

റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തിയിരിക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണിത്. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ.ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ.

Related Stories

No stories found.
logo
The Cue
www.thecue.in