Film News

'ഇനി സമ്പൂർണ്ണ മൃ​ഗാധിപത്യം'; ഷറഫുദീൻ - അനുപമ പരമേശ്വരൻ ചിത്രം 'പെറ്റ് ഡിക്റ്റക്റ്റീവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഷറഫുദീനെ നായകനാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന 'പെറ്റ് ഡിക്റ്റക്റ്റീവ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൽ നായികയായി എത്തുന്നത് അനുപമ പരമേശ്വരനാണ്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സമ്പൂർണ്ണ മൃ​ഗാധിപത്യം എന്ന് പോസ്റ്ററിൽ എഴുതിയിരിക്കുന്നതും കൗതുകം ജനിപ്പിക്കുന്നതാണ്.

ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഭിനവ് സുന്ദർ നായ്കാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്ത തോൽവി എഫ്സിയാണ് ഷറഫുദീന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ സീരീസായ മാസ്റ്റർപീസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷറഫുദീനായിരുന്നു

പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റും ഡിസൈനെർ - ഗായത്രി കിഷോർ, മേക്ക് അപ് - റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറെക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, സ്റ്റിൽസ് -രോഹിത് കെ സുരേഷ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

'പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ശബ്ദം കൂടിയാണ്'; കുറിപ്പുമായി റത്തീന

മനം കവരുന്ന 'അതിശയം'; 'ഇന്നസെന്റി'ലെ ഗാനം ശ്രദ്ധ നേടുന്നു

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

SCROLL FOR NEXT