
'ലോക'യുടെ വിജയം തനിക്ക് ഏറെ പേർസണൽ എന്ന് നടി മമിത ബൈജു. ലോക താന്‍ ആദ്യ ദിവസം ആദ്യ ഷോയ്ക്ക് തന്നെ പോയി കണ്ടിരുന്നു. സിനിമ കണ്ട് താന്‍ കല്യാണിക്ക് മെസേജ് അയച്ചിരുന്നുവെന്നും മമിത പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
‘സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു സംതൃപ്തി തോന്നി. നല്ല സന്തോഷമൊക്കെ തോന്നി. വേഫറര്‍ പോലെയൊരു പ്രൊഡക്ഷന്‍ ഇതിനെ ബാക്ക് ചെയ്ത് ഇത്രയും സപ്പോര്‍ട്ട് ചെയ്ത് സിനിമയെ വേറൊരു ലെവലില്‍ എത്തിച്ചു. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരും തന്നെ കഷ്ടപ്പെട്ട്, ഇത്ര മനോഹരമായിട്ടൊരു സിനിമ ഇറക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നുണ്ട്,’ മമിത പറഞ്ഞു.
അതേസമയം മമിതയുടെ തമിഴ് ചിത്രമായ ഡ്യൂഡ് റിലീസിന് ഒരുങ്ങുകയാണ്. കീര്‍ത്തീശ്വരൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ പ്രദീപ് രംഗനാഥനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രസകരമായൊരു വേഷത്തില്‍ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീതലോകത്തെ പുത്തന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കര്‍ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യല്‍ മീഡിയാ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. ദീപാവലി റിലീസായി ഒക്ടോബര്‍ 17-നാണ് 'ഡ്യൂഡ്' വേള്‍ഡ് വൈഡ് റിലീസിനെത്തുന്നത്.