
ധന്വന്തരി വൈദ്യശാലയുടെ അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബായില്‍ തുടക്കമായി. ബർദുബായിലെ അല്‍ ഐന്‍ സെന്‍ററിന്‍റെ രണ്ടാം നിലയിലാണ് ധന്വന്തരി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.യുഎഇയിൽ നേരിട്ടുള്ള പത്ത് ഔട്ട്ലെറ്റുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. മരുന്നുകളില്ലാതെ ആരോഗ്യത്തോടെ ജീവിക്കാനും ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ജീവിതചര്യകള്‍ പ്രധാനമാണ്. പ്രമേഹത്തെയും അതിൻ്റെ സങ്കീർണ്ണതകളെയും തടയാനും ഫലപ്രദമായി നിയന്ത്രിക്കാനുമുള്ള ആധികാരിക ചികിത്സാരീതികൾ ഇനിമുതൽ യുഎഇയിലും ലഭ്യമാകുമെന്ന് ഡോ. സതീഷ് കുമാർ കൂട്ടിച്ചേർത്തു.
നേത്രരോഗങ്ങൾക്കുള്ള തർപ്പണം, ചർമ്മ-കേശ സംരക്ഷണ ചികിത്സകൾ എന്നിവയും ഉടൻ ആരംഭിക്കുമെന്ന് മെഡിക്കൽ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. സത്യ കെ. പിള്ള പറഞ്ഞു. ധന്വന്തരി യുഎഇ മാനേജിംഗ് ഡയറക്ടർ മുരളീധരൻ എകരൂൽ ഗൾഫ് മേഖലയിലെ വിപുലീകരണ പദ്ധതികൾ വിശദീകരിച്ചു.കേരളത്തിലെ ധന്വന്തരി ആശുപത്രികളിലേക്ക് യുഎഇയിൽ നിന്ന് ധാരാളം രോഗികൾ ചികിത്സയ്ക്കായി എത്താറുണ്ടെന്ന് എജിഎം ബിന്ദു എൻ (സ്വാതി) പറഞ്ഞു.ബഹ്റൈൻ, ഖത്തർ, ഒമാൻ, ഫിലിപ്പീൻസ്, ജർമ്മനി, എന്നീവിടങ്ങളിലും അധികം വൈകാതെ പ്രവർത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും ധന്വന്തരി പ്രതിനിധികള്‍ അറിയിച്ചു.