
പാതിരാത്രി എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കുറിപ്പ് പങ്കുവെച്ച് സംവിധായിക റത്തീന. തിയറ്ററിലെ വലിയ സ്ക്രീനിൽ തന്റെ സിനിമ തെളിഞ്ഞ് വരുന്നത് സ്വപ്നം കണ്ട് നടന്ന തനിക്ക് ഇന്ന് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണെന്നും പാതിരാത്രി തനിക്ക് വെറുമൊരു സിനിമ മാത്രമല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണെന്നും റത്തീന കുറിച്ചു.
റത്തീനയുടെ വാക്കുകൾ:
തിയറ്ററിലെ വലിയ സ്ക്രീനിൽ എന്റെ സിനിമ തെളിഞ്ഞു വരുന്നത് സ്വപ്നം കണ്ടു നടന്ന എനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. പുഴുവിന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ഇന്ന് റിലീസ് ആവുകയാണ്. പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല. നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ്. നിങ്ങൾ തന്ന സ്നേഹവും പ്രോത്സാഹനവും കരുതലും വിലമതിക്കാനാവാത്തതാണ്. സിനിമ തിയറ്ററിൽ തന്നെ കാണണം, അഭിപ്രായം അറിയിക്കണം, കൂടെയുണ്ടാവണം.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പാതിരാത്രി. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.
ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ.
ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി - ലാലാ റിലേഷൻസ്, പിആർഒ - ശബരി, വാഴൂർ ജോസ്.