Film News

ജീവിതാനുഭവങ്ങളില്‍ നിന്ന് ലഭിച്ച പക്വത എന്റെ അഭിനയത്തിലും പ്രതിഫലിക്കും: മീര ജാസ്മിന്‍

ജീവിതാനുഭവങ്ങളില്‍ നിന്ന് നേടിയ പക്വത തന്റെ അഭിനയത്തിലും പ്രതിഫലിക്കുമെന്ന് നടി മീര ജാസ്മിന്‍. ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രമായ മകളിലൂടെ തിരിച്ചുവരവ് നടത്തുകയാണ് മീര ജാസ്മിന്‍. ചിത്രത്തെ കുറിച്ച് ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീര ജാസ്മിന്‍ തന്റെ അഭിനയത്തെ കുറിച്ച് സംസാരിച്ചത്.

ഒരു പെര്‍ഫോമര്‍ എന്ന നിലയ്ക്ക് പല കാര്യങ്ങളിലും അപ്‌ഡേറ്റഡാകാന്‍ ശ്രമിച്ചിട്ടുണ്ട്. അത് തന്റെ പ്രകടനത്തില്‍ കാണാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും മീര അഭിപ്രായപ്പെട്ടു.

'വ്യക്തിപരമായി ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അതുകൊണ്ട് ജീവിതാനുഭവങ്ങളില്‍ നിന്ന് നേടിയ പക്വത എന്റെ അഭിനയത്തിലും പ്രതിഫലിക്കും. മകള്‍ സിങ്ക് സൗണ്ടിലാണ് ചിത്രീകരിച്ചത്. അതിനാല്‍ ഞാന്‍ ശ്വാസം എടുക്കുമ്പോള്‍ പോലും വളരെ ശ്രദ്ധിച്ചിരുന്നു. മെലോഡ്രാമാറ്റിക്ക് ആകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. കാരണം ആ നിമിഷത്തില്‍ നമ്മള്‍ അഭിനയിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷം തോന്നാറുണ്ട്. ഇതൊക്കെയാണ് ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഞാന്‍ അപ്പ്‌ഡേറ്റഡാകാന്‍ ശ്രമിച്ചിട്ടുള്ളത്. അത് എന്റെ പ്രകടനത്തിലും കാണാമെന്ന് ഞാന്‍ വിശ്വസിക്കുന്നു', എന്നാണ് മീര പറഞ്ഞത്.

13 വര്‍ഷത്തിന് ശേഷം മീര ജാസ്മിനും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മകള്‍. ചിത്രത്തില്‍ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ജയറാമാണ് നായകന്‍. ഇന്നസെന്റ്, ശ്രീനിവാസന്‍, ശ്രീലത, സിദ്ദിഖ്, അല്‍ത്താഫ്, നസ്ലിന്‍, ദേവിക എന്നിവരും ചിത്രത്തിലുണ്ട്. ഏപ്രില്‍ 29നാണ് മകള്‍ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

മിൻമിനിയുടെ തിരിച്ചുവരവ്; ‘സ്പാ’യിലെ ആദ്യഗാനം

‘ഞാൻ സ്പെസിഫിക്കലി മുദ്രകൾ ഒന്നും ലാലേട്ടനോട് പറഞ്ഞ് കൊടുത്തിരുന്നില്ല’; പ്രകാശ് വർമ

'ഞാൻ ഒരു ഫാമിലി മാനായി പോയില്ലേ...'; ഒന്നിനൊന്ന് തകർപ്പൻ പെർഫോമൻസുമായി ജയറാമും കാളിദാസും, 'ആശകൾ ആയിരം' ട്രെയ്‌ലർ

ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്; വാഹന പ്രേമികളുടെ മനം കവര്‍ന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ഓട്ടോ എക്‌സ്‌പോ

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

SCROLL FOR NEXT