Film News

ക്യാപ്റ്റന്‍ മാര്‍വെലിന് ഒപ്പം മിസ് മാര്‍വലും, മോണിക്ക റാംബോയും ; 'ദി മാര്‍വെല്‍സ്' ട്രെയ്‌ലര്‍

മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിലെ മൂന്ന് വുമണ്‍ സൂപ്പര്‍ഹീറോസ് ഒന്നിക്കുന്ന ക്രോസ് ഓവര്‍ ഫിലിമായ ദി മാര്‍വല്‍സ് ആദ്യ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. 2019ല്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ മാര്‍വെലിനും കഴിഞ്ഞ വര്‍ഷം സ്ട്രീം ചെയ്ത വെബ് സീരീസായ മിസ് മാര്‍വെലിനും,സീക്വലായിട്ടാണ് ചിത്രം റിലീസ് ചെയ്യുക.

മിസ് മാര്‍വെലായ കമല ഖാൻ്റെ സൂപ്പര്‍ പവറുമായി ക്യാപ്റ്റന്‍ മാര്‍വെലിൻ്റെയും വാണ്ടവിഷനില്‍ നിന്നുള്ള മോണിക്ക റോംബോയുടെയും പവറുകള്‍ എക്‌സ്‌ചേഞ്ച് ആവുന്നതും തുടര്‍ന്നുള്ള സങ്കീര്‍ണതകളുമാണ് ട്രെയ്‌ലറില്‍ പറയുന്നത്.

ക്യാപ്റ്റന്‍ മാര്‍വെലിന് ശേഷം ബ്രീ ലാര്‍സണ്‍ പ്രധാന വേഷത്തില്‍ എത്തുന്ന മാര്‍വല്‍ ചിത്രം കൂടിയാണിത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ ലഭിച്ച പാരസൈറ്റിലൂടെ ശ്രദ്ധേയനായ പാര്‍ക്ക് സീയോ ജൂണും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

മാര്‍വെല്‍ ഫേസ് 5ലെ മൂന്നാമത്തെ ചിത്രമാണ് ദി മാര്‍വെല്‍സ്. ഇമാന്‍ വെള്ളാണി, തെയോണ പാരിസ്, സാമുവല്‍ ജാക്‌സണ്‍ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നവംബര്‍ 10നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയുന്നത്

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT