Film News

'അടി തിരിച്ചടി കൂട്ടയടി' ; പൊളിച്ചടുക്കി ടൊവിനോയുടെ തല്ലുമാല ട്രെയിലര്‍

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളാകുന്ന ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാലയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്ന പോലെ ഒരുപാട് അടികളും തിരിച്ചടികളും ചിത്രത്തിലുണ്ടാകുമെന്ന് കാണിക്കുന്നതാണ് ട്രെയിലര്‍.

ആഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിലെത്തും. ആദ്യമായിട്ടാണ് ടൊവിനോയും കല്യാണിയും ഒന്നിച്ചഭിനയിക്കുന്നത്. മുഹ്‌സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, ആഷിഖ് ഉസ്മാനാണ് നിര്‍മ്മിക്കുന്നത്.

ടൊവിനോയുടെ രണ്ട് ഗെറ്റപ്പുകള്‍ ചിത്രത്തിലുണ്ട്. ഇരുപതുകാരനായി എത്തുന്ന ടൊവിനോയുടെ വീഡിയോ സോങ്ങ് നേരത്തെ ട്രെന്‍ഡിംഗ് ആയിരുന്നു. ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ടൊവിനോയെയും കല്യാണിയെയും കൂടാതെ ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ്, ഗോകുലന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫ്. സംഗീത സംവിധാനം വിഷ്ണു വിജയിയും, ആര്‍ട്ട് ഗോകുല്‍ ദാസും നിര്‍വഹിച്ചിരിക്കുന്നു.

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

SCROLL FOR NEXT