Film News

'ജോലിയുടെ ഭാഗമായാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്യുന്നത്, ആരോഗ്യം മറന്ന് ആരും അങ്ങനെ ചെയ്യരുത്': സൂര്യ

ആരോഗ്യം വിട്ടുവീഴ്ച ചെയ്ത് ആരും സിക്സ് പാക്ക് ബിൽഡ് ചെയ്യരുതെന്ന് നടൻ സൂര്യ. കങ്കുവയുടെ 10 ദിവസത്തെ ഷൂട്ടിങ്ങിന് വേണ്ടിയാണ് അവസാനമായി താൻ സിക്സ് പാക്ക് ബിൽഡ് ചെയ്തത്. ജീവിതത്തിൽ സിക്സ് പാക്ക് ഉണ്ടാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം എന്ന് തനിക്ക് തോന്നുന്നില്ല. ഒരുപാട് പേർ ആരോഗ്യം മറന്ന് സിക്സ് പാക്ക് ബിൽഡ് ചെയ്യുന്ന കാര്യം തനിക്കറിയാം. ക്രാഷ് കോഴ്‌സുകൾ ചെയ്തും മെഡിസിനുകൾ കഴിച്ചും ആളുകൾ സിക്സ് പാക്ക് ബിൽഡ് ചെയ്യാൻ നോക്കാറുണ്ട്. എന്നാൽ ആ വഴികളിലേക്ക് പോകരുത്. 100 ദിവസം അച്ചടക്കത്തോടെ ഡയറ്റും ട്രെയിനിങ്ങും ചെയ്‌താൽ എല്ലാവർക്കും അത് സാധിക്കും. ആരോഗ്യത്തിൽ വിട്ടുവീഴ്ച നടത്തികൊണ്ട് ആരും ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യരുത് എന്ന് കങ്കുവയുടെ കേരളത്തിലെ പ്രസ്സ്മീറ്റിൽ സൂര്യ പറഞ്ഞു.

സൂര്യ പറഞ്ഞത്:

കങ്കുവയുടെ ക്ലൈമാക്സിന് വേണ്ടി സിക്സ് പാക്ക് ബിൽഡ് ചെയ്തിരുന്നു. അതൊരു വലിയ വെല്ലുവിളിയായിരുന്നു. മുൻപ് അനായാസം 6 പാക്ക് ബിൽഡ് ചെയ്യാൻ കഴിയുമായിരുന്നു. ഈ പ്രായത്തിൽ അങ്ങനെ ഒന്ന് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് അങ്ങനെ ഒരു ആലോചന വന്നത് പോലും. ഷൂട്ടിങ്ങിനിടയിൽ 100 ദിവസം ഡയറ്റ് ചെയ്തിരുന്നു. എന്റെ ട്രെയിനർ ആയ നിർമ്മലിനാണ് അതിന് നന്ദി പറയേണ്ടത്.

ജീവിതത്തിൽ സിക്സ് പാക്ക് ഉണ്ടാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം എന്നെനിക്ക് തോന്നുന്നില്ല. കഥാപാത്രത്തിനോട് നീതി പുലർത്താൻ വേണ്ടിയാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്തത്. എല്ലാ സിനിമയ്ക്കും വേണ്ടി ഞാനിങ്ങനെയൊന്നും ചെയ്തിട്ടില്ല. ഈ സിനിമയിൽ അങ്ങനെയൊരു ആവശ്യതകത വന്നിരുന്നു. കങ്കുവയിലെ നായകൻ ഒരു യോദ്ധാവാണ്. കഥയിൽ ഒരു ക്ളാനിന്റെ തലവനാണ് കഥാപാത്രം.

ആരോഗ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്ത് സിക്സ് പാക്ക് ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല. ഒരുപാട് പേർ ആരോഗ്യം മറന്ന് സിക്സ് പാക്ക് ബിൽഡ് ചെയ്യുന്ന കാര്യം എനിക്കറിയാം. ക്രാഷ് കോഴ്‌സുകൾ ചെയ്തും മെഡിസിനുകൾ കഴിച്ചും ആളുകൾ സിക്സ് പാക്ക് ബിൽഡ് ചെയ്യാൻ നോക്കാറുണ്ട്. എന്നാൽ ആ വഴികളിൽ ഒന്നിലേക്കും പോകരുത്. 100 ദിവസം അച്ചടക്കത്തോടെ ഡയറ്റും ട്രെയിനിങ്ങും ചെയ്‌താൽ എല്ലാവർക്കും അത് സാധിക്കും. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുത്. കങ്കുവയുടെ 10 ദിവസത്തെ ഷൂട്ടിങ്ങിന് വേണ്ടിയാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്തത്. അത് ഒരു വർഷത്തോളം നിലനിർത്താൻ എന്നെ കൊണ്ട് കഴിയില്ല. ജോലി സംബന്ധമായ കാര്യത്തിന് വേണ്ടിയാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്യുന്നത്. ശരീരവും ആരോഗ്യവും മറന്ന് സിക്സ് പാക്ക് ബിൽഡ് ചെയ്യാതിരിക്കൂ.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT