Film News

'ഇത് സൂര്യയുടെ തിയേറ്ററിലേക്കുള്ള മാസ് തിരിച്ചുവരവ്'; എതര്‍ക്കും തുനിന്തവന്‍ പ്രേക്ഷക പ്രതികരണം

സൂര്യ നായകനായി പാണ്ഡിരാജ് സംവിധാനം ചെയ്ത എതര്‍ക്കും തുനിന്തവന്‍ ഇന്ന് തിയേറ്റററുകളില്‍ റിലീസ് ചെയ്തു. രണ്ടര വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ എത്തുന്ന സൂര്യ ചിത്രമെന്ന പ്രത്യേകതയും എതര്‍ക്കും തുനിന്തവനുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രം തിയേറ്ററിലേക്കുള്ള സൂര്യയുടെ തിരിച്ചുവരവാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഒരു പക്കാ കൊമേഷ്യല്‍ ഇമോഷണല്‍ എന്റര്‍ട്ടെയിനര്‍ ആണ് ചിത്രമെന്നും പ്രേക്ഷകര്‍ പറയുന്നു.

കൊമേഷ്യല്‍ സിനിമയാണെങ്കിലും സമൂഹത്തിലേക്ക് വ്യക്തമായൊരു സന്ദേശം നല്‍കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ചും അതിജീവിതയ്ക്കല്ല അക്രമിക്കാണ് മാനനഷ്ടം സംഭവിക്കുന്നത് എന്നും സിനിമയില്‍ പറഞ്ഞു വെക്കുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു.

സൂര്യയുടെ കഥാപാത്രത്തിനും പ്രകടനത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഇമ്മാന്റെ പശ്ചാത്തല സംഗീതത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നു.

കേരളത്തില്‍ 166 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 40-ാമത്തെ ചിത്രം കൂടിയാണ് എതര്‍ക്കും തുനിന്തവന്‍. പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രം സണ്‍ പിക്‌ച്ചേഴ്‌സാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രിയങ്ക അരുള്‍ ആണ് നായിക. വിനയ്, സത്യരാജ്, രാജ് കിരണ്‍ എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രത്നവേലുവാണ് ഛായാഗ്രഹണം. സംഗീതം ഡി ഇമ്മാന്‍.

കൊവിഡ് സമയത്ത് ഒടിടിയില്‍ റിലീസ് ചെയ്ത സൂര്യയുടെ രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക നിരൂപണ പ്രശംസ ലഭിച്ചിരുന്നു. സുധ കൊങ്കരയുടെ 'സുരറൈ പൊട്രു', ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത 'ജയ് ഭീം' എന്നിവയായിരുന്നു ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രങ്ങള്‍.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT