Film News

കുറുവാച്ചന്‍ ആയി സുരേഷ് ഗോപി, 250ആം ചിത്രത്തിലെ ലുക്ക്

സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിലെ ലുക്ക് പുറത്തുവിട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. മോഷന്‍ പോസ്റ്റര്‍ ഇന്ന് വൈകിട്ട് പുറത്തുവിടുമെന്നും സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റില്‍ ടോമിച്ചന്‍ മുളകുപാടം പറയുന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കുറിച്ചു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ 250-ാം ചിത്രത്തിന് വേണ്ടിയുള്ള സുരേഷ് ഗോപിയുടെ മേക്ക്ഓവര്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് എന്റര്‍ടെയ്‌നറില്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. എസ്ജി250 എന്നാണ് സിനിമയ്ക്ക് താല്‍കാലികമായി പേരിട്ടിരിക്കുന്നത്.

മുളകുപാടം ഫിലിംസിന്റെ ബാനറിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. മാസ് പ്രേഷകര്‍ക്കും കുടുംബങ്ങള്‍ക്കും ഒരു പോലെ രസിക്കുന്ന ചിത്രമായിരിക്കുമിതെന്ന് നിര്‍മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വലിയ നിര തന്നെ ചിത്രത്തിലുണ്ടാകും.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT