Film News

സൂപ്പര്‍മാന് 85 വയസ്; 'സൂപ്പര്‍മാന്‍ ലെഗസിക്ക്' തുടക്കം കുറിച്ച് ജെയിംസ് ഗണ്‍

1938 ഏപ്രില്‍ 18ന് ആദ്യമായി കോമിക്ക് ബുക്കില്‍ പ്രത്യക്ഷപെട്ട സൂപ്പര്മാന് ആരാധകര്‍ ഏറെയാണ്. സൂപ്പര്‍മാൻ്റെ എണ്‍പത്തിയഞ്ചാം വര്‍ഷത്തില്‍ ആരാധകരുടെ ആഘോഷത്തിന് ആവേശം കൂട്ടുവാന്‍ സൂപ്പര്‍ മാന്‍ ലെഗസിയുടെ അനൗണ്‍സ്മെന്റുമായി എത്തിയിരിക്കുകയാണ് ഡിസി എക്‌സ്‌റെന്‍ഡഡ് യൂണിവേഴ്‌സിൻ്റെ കോ ചെയര്‍മാനായ ജെയിംസ് ഗണ്‍. സ്‌ക്രിപ്റ്റിൻ്റെ ആദ്യപേജ് തൻ്റെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ജെയിംസ് ഗണ്‍ പങ്കുവെച്ചാണ് ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷനെ കുറിച്ച് ആരാധകരെ അറിയിച്ചത്.

സൂപ്പര്‍മാന്‍ ലെഗസി സൂപ്പര്‍മാൻ്റെ ഉത്ഭവകഥയല്ല മറിച്ച് തൻ്റെ സൂപ്പര്‍പവറുകളെ കുറിച്ച് മനസിലാക്കിയതിനു ശേഷമുള്ള കഥയാണെന്ന് ജെയിംസ് ഗണ്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. ജെയിംസ് ഗണ്‍ ഡിസിയുടെ അധികാരം ഏറ്റെടുത്തതിന് ശേഷം അദ്ദേഹത്തിന്റെ താല്പര്യങ്ങള്‍ക്ക് അടിസ്ഥാനവുമായിവരുന്ന ആദ്യ സിനിമയാണിത്. ജെയിംസ് ഗണ്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ജെയിംസ് ഗണ്‍ ഇതിന് മുന്‍പ് ഡിസിയുടെ 2021 സൂയിസൈഡ് സ്‌ക്വാഡ് കഥയും സംവിധാനവും ചെയ്തിട്ടുണ്ടെങ്കിലും ചിത്രം പരാജയം ആയിരുന്നു

ഡിസിയുടെ ഇതുവരെ ഉണ്ടായിരുന്ന കഥകളെയും കഥാപാത്രത്തെയും ജെയിംസ് ഗണ്‍ പൊളിച്ചെഴുത്ത് നടത്തിയതില്‍ ആരാധകര്‍ക്കിടയില്‍ വളരെ വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തിൻ്റെ അനൗണ്‍സ്മെന്റിനു ശേഷം വളരെയേറെ പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രം 2025 ജൂലൈ 11ന് തീയേറ്ററുകളില്‍ എത്തും

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT