Film News

'പകരം നിനക്ക് എന്ത് വേണം?, ലാലേട്ടന്റെ കണ്ണട'; സ്ഫടികം ഗാനത്തിന്റെ മഞ്ജു വേര്‍ഷന്‍, വീഡിയോ വൈറല്‍

സ്ഫടികം സിനിമയിലെ പരുമല ചെരുവിലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ 'മഞ്ജു വാര്യര്‍ വേര്‍ഷന്‍' സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു പരിപാടിയിലെ ദൃശ്യങ്ങള്‍ മഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

മോഹന്‍ലാലിനൊപ്പം മുകേഷും രമേഷ് പിഷാരടിയുമടക്കം കാഴ്ച്ചക്കാരായി വേദിയിലുണ്ടായിരുന്നു. പാട്ടിനിടയില്‍ 'ഈ ഓട്ടക്കാലണക്ക് വിലയുണ്ടെന്ന് കടുവാ ചാക്കോയ്ക്ക് നീ കാണിച്ചു കൊടുത്തു, പകരം നിനക്ക് എന്ത് വേണം' എന്ന സിനിമയിലെ ഡയലോഗ് കേള്‍ക്കാം, ഇതിന് മറുപടിയായാണ് മോഹന്‍ലാലിനോട് മഞ്ജു കണ്ണട ചോദിക്കുന്നത്.

രമേഷ് പിഷാരടിയും മുകേഷും മോഹന്‍ലാലിനെ കണ്ണട നല്‍കാന്‍ നിര്‍ബന്ധിക്കുകയും, രമേഷ് പിഷാരടി കണ്ണട എടുത്തുകൊണ്ടുപോയി മഞ്ജുവിന് നല്‍കുകയുമായിരുന്നു. രസകരമായ അനുഭവമായിരുന്നു അതെന്ന് വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യര്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Spadikam Song Manju Version Video

'ഞാൻ ഒരു ഫാമിലി മാനായി പോയില്ലേ...'; ഒന്നിനൊന്ന് തകർപ്പൻ പെർഫോമൻസുമായി ജയറാമും കാളിദാസും, 'ആശകൾ ആയിരം' ട്രെയ്‌ലർ

ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്; വാഹന പ്രേമികളുടെ മനം കവര്‍ന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ഓട്ടോ എക്‌സ്‌പോ

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

SCROLL FOR NEXT