Film News

'ഉറപ്പിച്ചു, തീപ്പൊരി പറക്കും'; ചെകുത്താന്റെ രണ്ടാംവരവ് അറിയിച്ച് സ്ഫടികം മോഷന്‍ പോസ്റ്റര്‍

മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ഹിറ്റുകളിലൊന്നായ സ്ഫടികത്തിന്റെ രണ്ടാം വരവ് ആവേശത്തിലാക്കി മോഷന്‍ പോസ്റ്റര്‍. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്ററില്‍ 'സര്‍ സിപിയുടെ പുതിയ കണ്ടുപിടുത്തം- ചെകുത്താന്‍' ആണ് താരം. ഓട്ടക്കാലണയ്ക്കും വില ഉണ്ട് എന്ന് കാണിച്ചുകന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി 4k പവര്‍ എഞ്ചിന്‍ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഉറപ്പിക്കുകയാണെന്ന് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ അറിയിച്ചു.

ഭദ്രന്റെ സംവിധാനത്തില്‍ 1995-ല്‍ പുറത്തുവന്ന ചിത്രം 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റി റീലീസിനൊരുങ്ങുന്നത്. 2023 ഫെബ്രുവരി 9ന് ചിത്രം തിയറ്ററുകളിലെത്തും. സ്ഫടികത്തിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

തുടര്‍ന്ന് 2023 -ല്‍ ചിത്രം തിയറ്ററുകളിലെത്തുമെന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് നവംബറില്‍ പ്രഖ്യാപിച്ചത്. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്‌സ് എന്ന കമ്പനി രൂപീകരിച്ചതായി സംവിധായകന്‍ ഭദ്രനും അറിയിച്ചിരുന്നു. കഥാഗതിയില്‍ മാറ്റമില്ലാതെ പുനര്‍നിര്‍മ്മിക്കുന്ന ചിത്രത്തിനുവേണ്ടി ഹൈ ഡെഫനിഷന്‍ ബാക്കിംഗ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫാമിലി ആക്ഷന്‍ ഡ്രാമയായ സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ 'ആടുതോമ' എന്ന നായക കഥാപാത്രത്തെ മൂന്നു പതിറ്റാണ്ടിനിപ്പുറവും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 'ഭൂമിയുടെ സ്പന്ദനം മാതമാറ്റിക്സിലാണ്' എന്നടക്കം സിനിമയിലെ ഹിറ്റ് ഡയലോഗുകള്‍ വീണ്ടും തിയറ്ററുകളില്‍ ആരവമുയര്‍ത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. കെ എസ് ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് പാടിയ 'ഏഴിമല പൂഞ്ചോല' അടക്കം ഗാനങ്ങളും പുനര്‍നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.

കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് മരിച്ചത് 17 കുട്ടികള്‍; മരണകാരണം എന്ത്? ചുമ മരുന്ന് കൊലയാളിയായത് എങ്ങനെ?

ഇതൊരു പക്ക ഫൺ ഫാമിലി എന്റർടെയ്നർ, ഷറഫുദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന "പെറ്റ് ഡിറ്റക്ടീവ്" 16ന് തിയറ്ററുകളിൽ

എന്തായിരുന്നു മുത്തങ്ങയില്‍ അന്ന് സംഭവിച്ചത്? എം.ഗീതാനന്ദന്‍ അഭിമുഖം

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

SCROLL FOR NEXT