Film News

ആടുതോമയുടെ രണ്ടാം വരവ്; 'സ്ഫടികം' ട്രെയ്‌ലര്‍

മോഹന്‍ലാലിന്റെ കരിയര്‍ ഹിറ്റ് ചിത്രം സ്ഫടികം ഫെബ്രുവരി 9നാണ് ലോകവ്യാപകമായി തിയേറ്ററില്‍ എത്തുന്നത്. റി റിലീസിന്റെ മുന്നോടിയായി ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും പുറത്തിറങ്ങി. സംവിധായകന്‍ ഭദ്രനാണ് ട്രെയ്‌ലര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഭദ്രന്റെ സംവിധാനത്തില്‍ 1995-ല്‍ പുറത്തുവന്ന ചിത്രം 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റി റീലീസിനൊരുങ്ങുന്നത്. സ്ഫടികത്തിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

തുടര്‍ന്ന് 2023 -ല്‍ ചിത്രം തിയറ്ററുകളിലെത്തുമെന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് നവംബറില്‍ പ്രഖ്യാപിച്ചത്. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചതായി സംവിധായകന്‍ ഭദ്രനും അറിയിച്ചിരുന്നു. കഥാഗതിയില്‍ മാറ്റമില്ലാതെ പുനര്‍നിര്‍മ്മിക്കുന്ന ചിത്രത്തിനുവേണ്ടി ഹൈ ഡെഫനിഷന്‍ ബാക്കിംഗ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫാമിലി ആക്ഷന്‍ ഡ്രാമയായ സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ 'ആടുതോമ' എന്ന നായക കഥാപാത്രത്തെ മൂന്നു പതിറ്റാണ്ടിനിപ്പുറവും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 'ഭൂമിയുടെ സ്പന്ദനം മാതമാറ്റിക്‌സിലാണ്' എന്നടക്കം സിനിമയിലെ ഹിറ്റ് ഡയലോഗുകള്‍ വീണ്ടും തിയറ്ററുകളില്‍ ആരവമുയര്‍ത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT