Film News

നാഗാര്‍ജുനയ്ക്ക് മോഹന്‍ലാലിനെ പോലെ ക്വാറിയില്‍ പോയി കഠിനാധ്വാനം ചെയ്യാന്‍ താത്പര്യമില്ലായിരുന്നു: സ്ഫടികം ജോര്‍ജ്

സ്ഫടികം സിനിമയിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ സ്ഫടികം ജോര്‍ജ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രത്തെ പോലെ പ്രധാനപ്പെട്ടതായിരുന്നു സ്ഫടികം ജോര്‍ജിന്റെയും പൊലീസ് കഥാപാത്രം. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും സ്ഫടികം ജോര്‍ജ് അഭിനയിച്ചിരുന്നു. തെലുങ്കിലെ സ്ഫടികം പരാജയപ്പെട്ടതിന്റെ കാരണവും സ്ഫടികം ജോര്‍ജ് പറയുന്നു.

സ്പടികം ജോര്‍ജ് പറഞ്ഞത്:

സ്ഫടികം ചെയ്യുന്ന സമയത്ത് ഒന്നര വര്‍ഷത്തോളം മറ്റ് സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. ചിത്രത്തിന്റെ തെലുങ്കിലും ഞാന്‍ അഭിനയിച്ചു. അവിടെ ക്വാറിയൊക്കെ എസി ഒക്കെ ഫിറ്റ് ചെയ്ത് സെറ്റിട്ടിരിക്കുകയായിരുന്നു. മോഹന്‍ലാലിലെപ്പോലെ യഥാര്‍ഥ ക്വാറിയില്‍പോയി വെയിലൊക്കെ ഏറ്റ് കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാനൊന്നും നാഗാര്‍ജുനയ്ക്കൊ തെലുങ്കിലെ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കോ താത്പര്യമില്ല. അതുകൊണ്ട് തന്നെ ആ സിനിമ അവിടെ പരാജയമായിരുന്നു.

സ്ഫടികത്തിന്റെ ഓഡീഷന് വേണ്ടി പോയപ്പോള്‍ സംവിധായകന്‍ ഭദ്രന്‍ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു. അന്ന് അദ്ദേഹം കഥ പറഞ്ഞപ്പോള്‍ ഇനി തനിക്ക് ഇതുപോലൊരു കഥാപാത്രത്തെ ലഭിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും സ്ഫടികം ജോര്‍ജ് പറയുന്നു.

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

ലോക എയ്ഡ്‌സ് ദിനം, മഹായുദ്ധം അവസാനിപ്പിക്കാൻ നാല് തന്ത്രങ്ങൾ

പകലിലെ അസാധാരണ തണുപ്പ് തുടരുമോ? ഡോ.എം.ജി.മനോജ് വിശദീകരിക്കുന്നു

പാട്ടുകാരനോ പാട്ടിനോ പകരമാകാൻ എഐയ്ക്ക് കഴിയില്ല: എആർ റഹ്മാന്‍

'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ'; മോളിവുഡ് ടൈംസിന് പാക്ക് അപ്പ്‌

SCROLL FOR NEXT