Film News

'ഞാനവൾടെ ഭർത്താവല്ലെ, കൈവെച്ചാൽ എന്താ കുഴപ്പം?' ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ ഒന്നിക്കുന്ന 'ലവ്'; ട്രെയ്ലർ

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ ഒന്നിക്കുന്ന 'ലവ്', ട്രെയ്ലർ പുറത്തിറങ്ങി. വിവാഹശേഷം ഇരുവരുടേയും കുടുംബ ബന്ധത്തിലുണ്ടാകുന്ന ചില തർക്കങ്ങളും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ട്രെയ്ലർ പറയുന്നത്. ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന ട്രെയ്ലർ ത്രില്ലർ സൂചന കൂടി നൽകുന്നു.

കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയായ ആദ്യ മലയാള സിനിമയാണ് 'ലവ്'. വൈറ്റിലയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചിത്രീകരണം. പൂർണമായും ഒരു അപ്പാർട്ട്‌മെന്റിനുള്ളിലയിരുന്നു ഷൂട്ടിം​ഗ്. ട്രെയ്ലറിലും ഇരുവരും താമസിക്കുന്ന ഫ്ലാറ്റിനുള്ളിലെ രം​ഗങ്ങൾ മാത്രമാണ് ഉളളത്. ജൂൺ 22ന് തുടങ്ങിയ ചിത്രം 24 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി.

മമ്മൂട്ടി ചിത്രം 'ഉണ്ടക്ക്' ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനാകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക്ക് ഉസ്മാനാണ്. തമിഴിൽ ധനുഷ് ചിത്രം 'കർണ്ണന്' ശേഷമുളള രജിഷയുടെ മലയാളത്തിലെ ആദ്യചിത്രം കൂടിയാണ് ലവ്. വീണ നന്ദകുമാർ, ജോണി ആന്റണി, സുധി കോപ്പ, ഗോകുലൻ എന്നിവരും ചിത്രത്തിലെത്തും. ജിംഷി ഖാലിദാണ് ഛായാ​ഗ്രാഹണം. യാക്സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം.

ഒടിടിയിലും നിവിൻ തരംഗം; പ്രശംസ നേടി 'ഫാർമ'

നിവിൻ അടിച്ചു മോനെ... മികച്ച പ്രതികരണവുമായി സർവ്വം മായ

ഫാന്റസിയും ആക്ഷനും മോഹൻലാലും; ബ്രഹ്മാണ്ഡ ചിത്രം വൃഷഭ തിയറ്ററുകളിൽ

'കവിത പോലെ മനോഹരം'; പ്രേക്ഷകരുടെ ഹൃദയം തൊട്ട് 'മിണ്ടിയും പറഞ്ഞും'

സർവ്വംമായ പ്രേക്ഷകർ സ്വീകരിച്ചതില്‍ സന്തോഷം: നിവിന്‍ പോളി

SCROLL FOR NEXT