
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ ഒന്നിക്കുന്ന മലയാള ചിത്രം 'ലവ്'ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കോവിഡ് കാലത്ത് പൂർത്തിയായ ആദ്യ മലയാള സിനിമയാണ് ലവ്. വൈറ്റിലയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചിത്രീകരണം. പൂർണമായും ഒരു അപ്പാർട്ട്‌മെന്റിനുള്ളിലയിരുന്നു ഷൂട്ടിംഗ്. ജൂൺ 22ന് തുടങ്ങിയ ചിത്രം 24 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി.
മമ്മൂട്ടി ചിത്രം 'ഉണ്ടക്ക്' ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനാകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക്ക് ഉസ്മാനാണ്. തമിഴിൽ ധനുഷ് ചിത്രം കർണ്ണന് ശേഷമുളള രജിഷയുടെ മലയാളത്തിലെ ആദ്യചിത്രം കൂടിയാണ് ലവ്.
വീണ നന്ദകുമാർ, ജോണി ആന്റണി, സുധി കോപ്പ, ഗോകുലൻ എന്നിവരും ചിത്രത്തിലെത്തും. ജിംഷി ഖാലിദാണ് ഛായാഗ്രാഹണം. എക്സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം.