ഫാന്റസിയും ആക്ഷനും മോഹൻലാലും; ബ്രഹ്മാണ്ഡ ചിത്രം വൃഷഭ തിയറ്ററുകളിൽ

ഫാന്റസിയും ആക്ഷനും മോഹൻലാലും; ബ്രഹ്മാണ്ഡ ചിത്രം വൃഷഭ തിയറ്ററുകളിൽ
Published on

ക്രിസ്മസ് റിലീസായി എത്തിയ മോഹൻലാൽ ചിത്രം വൃഷഭ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഒരേസമയം മാസും ഇമോഷണലുമായ രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. മാസ്സ് ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും ഒന്നിക്കുന്ന ചിത്രമാണ് വൃഷഭ.

ഒരു അച്ഛൻ - മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. രണ്ടുകാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലിനൊപ്പം മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.

ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ആന്റണി സാംസൺ ആണ്. എഡിറ്റിംഗ് കെ. എം. പ്രകാശ് നിർവഹിച്ചിരിക്കുന്നു. സാം സി. എസ്. ആണ് സംഗീതം ഒരുക്കിയത്. സൗണ്ട് ഡിസൈൻ ഒരുക്കിയിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ ചേർന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in