Film News

പ്രതിഷേധം അവസാനിപ്പിക്കാതെ പാതി മുടിയും താടിയുമെടുത്ത് ഷെയിന്‍ നിഗം, വെയില്‍ ടീം പ്രതിസന്ധിയിലാകും  

THE CUE

വെയില്‍ എന്ന സിനിമയുടെ ചിത്രീകരണവുമായുള്ള തര്‍ക്കത്തിന് പിന്നാലെ പകുതിയോളം മുടി വെട്ടിയും ക്ലീന്‍ ഷേവ് ലുക്കിലും ഷെയിന്‍ നിഗം. വെയില്‍ സിനിമയ്ക്ക് മുടി നീട്ടി താടി വളര്‍ത്തിയുള്ള ലുക്ക് ആയിരുന്നു വേണ്ടത്. നവംബറില്‍ പൂര്‍ത്തിയാക്കേണ്ട സിനിമയുടെ കാര്യം ഇതോടെ അവതാളത്തിലാകും. വെയില്‍ സിനിമാ ടീമിനോടുള്ള പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഷെയിന്‍ മുടിയും താടിയും വെട്ടിയതെന്നറിയുന്നു. ഷെയിന്‍ നിഗം ചിത്രീകരണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് വെയില്‍ ടീം പ്രതിസന്ധിയിലാണ്. നേരത്തെ വെയിലിന് വേണ്ടി മുടി നീട്ടി ലുക്ക് മാറ്റി

മുടി വെട്ടിയെന്ന ആരോപണത്തിലായിരുന്നു വെയില്‍ ടീമും ഷെയിന്‍ നിഗവുമായുള്ള ആവിവാദം തുടങ്ങിയത്. വെയിലിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ വിവാദം മൂര്‍ച്ഛിച്ചു. താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ ഷെയിന്‍ സിനിമയുമായി തുടര്‍ന്ന് സഹകരിക്കാമെന്ന് ഉറപ്പുനല്‍കി.

എന്നാല്‍ ഷെയിന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയില്ലെന്ന പരാതിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിക്കുകയായിരുന്നു.

വെയില്‍ എന്ന സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കിയെന്നായിരുന്നു ഷെയിന്‍ നിഗത്തിന്റെ വിശദീകരണം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വെയില്‍ പൂര്‍ത്തിയാക്കാതെ ഷെയിന്‍ നിഗത്തെ മറ്റ് സിനിമകളുമായി സഹകരിപ്പിക്കേണ്ടെന്ന നിലപാടിലാണ്. സിനിമയുടെ ചിത്രീകരണ വേളയില്‍ മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ടെന്നും ഷെയിന്‍ നിഗം വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT