Film News

വൈറ്റ് ഓള്‍ട്ടോയ്ക്ക് ശേഷം സെന്ന ഹെഗ്‌ഡെ ; കുഞ്ചാക്കോ ബോബന്റെ 'പദ്മിനി' അടുത്തമാസം

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ സിനിമകള്‍ക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്മിനി'. കുഞ്ചാക്കോ ബോബൻ, അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവർ മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് പദ്മിനിയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്രീരാജ് രവീന്ദ്രന്‍ ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. എഡിറ്റര്‍ മനു ആന്റണിയും പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ മനോജ് പൂങ്കുന്നവുമാണ്.

കലാസംവിധാനം - അര്‍ഷാദ് നക്കോത്, വസ്ത്രാലങ്കാരം - ഗായത്രി കിഷോര്‍, മേക്കപ്പ് - രഞ്ജിത് മണലിപറമ്പില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - വിനീത് പുല്ലൂടന്‍, സ്റ്റില്‍സ് - ഷിജിന്‍ പി രാജ്, പോസ്റ്റര്‍ ഡിസൈന്‍ - യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍സ് - വിഷ്ണു ദേവ് & ശങ്കര്‍ ലോഹിതാക്ഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് & പി ആര്‍ - വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ്മീഡിയ.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT