Saudi Vellakka review  
Film News

സൗദി വെള്ളക്ക ഭയപ്പെടുത്തുന്ന റിയാലിറ്റി, നിര്‍മ്മാതാവ് 'തൊണ്ടി' മാത്രമല്ല'മുതലു'കൂടിയാണെന്ന് തെളിയിച്ചു: ഇന്ദുഗോപന്‍

നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നിര്‍വികാരതയാണ് ഐഷ ഉമ്മയുടെ മുഖം: ജി. ആര്‍ ഇന്ദുഗോപന്‍

സൗദി വെള്ളക്ക ഈ വര്‍ഷം തിയറ്ററിലെത്തിയ മികച്ച സിനിമകളിലൊന്നാണെന്ന അഭിപ്രായവുമായി മുന്നേറുമ്പോള്‍ പ്രകീര്‍ത്തിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി. ആര്‍ ഇന്ദുഗോപന്‍. ഇത് ഭയപ്പെടുത്തുന്ന റിയാലിറ്റിയാണ്, നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നിര്‍വികാരതയാണ് ഐഷ ഉമ്മയുടെ മുഖമെന്ന് തരുണ്‍ മൂര്‍ത്തിക്ക് സ്വന്തം കൈപ്പടയിലെഴുതിയ അഭിനന്ദനക്കുറിപ്പില്‍ ജി. ആര്‍ ഇന്ദുഗോപന്‍.

ജി.ആര്‍ ഇന്ദുഗോപന്റെ കുറിപ്പ്

പ്രിയപ്പെട്ട തരുണ്‍,

സൗദി വെള്ളക്ക കണ്ടു. റിയാലിറ്റി അല്ല ഇത് ഭയപ്പെടുത്തുന്ന റിയാലിറ്റിയാണ്, നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നിര്‍വികാരതയാണ് ഐഷ ഉമ്മയുടെ മുഖം. ഒച്ചിഴയുന്നതു പോലെ മാത്രം അനങ്ങുന്ന മാംസപേശികള്‍ ; നമ്മുടെ അവസ്ഥ മേല്‍ വ്യവസ്ഥ നീങ്ങുന്നത് ഇങ്ങനെയുള്ള മുഖപേശികളിലൂടെയാണ്.

ഇന്ത്യന്‍ ജനതയ്ക്ക് ഒരു ജാതി - മത വര്‍ഗ വ്യത്യാസമില്ലെന്നു മനസ്സിലായി, വ്യവസ്ഥ ; അവരുടെ തലയ്ക്കു മീതെ അവരുമ്പോള്‍ ; പിന്നെ അവസ്ഥ മാത്രമേയുള്ളൂ. ഇതിലെ ഇടുങ്ങിയ തെരുവുകള്‍ ജ്യോഗ്രഫി തെളിവുകളാണ്. അതേ, ആര്‍ട്ട് മന:പൂര്‍വും ഉണ്ടാകുന്നത് കൂടിയാണ്. നിര്‍മ്മാതാവ് വെറുമൊരു 'തൊണ്ടി' മാത്രമല്ലെന്നും സംവിധായകന്‍ ആയ ആര്‍ട്ടിസ്റ്റിനൊപ്പം നില്‌ക്കേണ്ട 'മുതലു' കൂടിയാണെന്ന് സന്ദീപ് സേനനും ഒരിക്കല്‍ കൂടി തെളിയിച്ചു. നിങ്ങളുടെയൊക്കെ ഉള്‍ക്കാമ്പില്‍ ഇതേ സത്യസന്ധത നെടുനാള്‍ തങ്ങി നില്‍ക്കട്ടെ. ആശംസകള്‍.

സൗദി വെള്ളക്കയെ പ്രശംസിച്ച് എ.ആര്‍ മുരുഗദോസ് രംഗത്ത് വന്നിരുന്നു. സിനിമ കണ്ട് മുരുഗദോസിന്റെ കണ്ണ് നിറഞ്ഞതായും ഒപ്പം സിനിമ കണ്ടവര്‍ പറഞ്ഞിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമക്ക് ശേഷം സന്ദീപ് സേനന്‍ നിര്‍മ്മിച്ച ചിത്രവുമാണ് സൗദി വെള്ളക്ക. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ സൗദി വെള്ളക്ക പ്രദര്‍ശിപ്പിച്ചിരുന്നു.

ദേവി വർമ്മ അവതരിപ്പിച്ച ഐഷ റാവുത്തർ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ. ലുക്മാൻ, ബിനു പപ്പു, സുജിത് ശങ്കർ,നിൽജ കെ ബേബി, ധന്യ അനന്യ, ​ഗോകുലൻ, രമ്യ സുരേഷ് എന്നിവരും പ്രധാന റോളിലുണ്ട്. ശരൺ വേലായുധനാണ് ക്യാമറ. ​

ചെന്നൈയില്‍ സൗദി വെള്ളക്ക കണ്ട ശേഷം മുരുഗദോസ് തരുണ്‍ മൂര്‍ത്തിക്കും സന്ദീപ് സേനനുമൊപ്പം

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT