സൗദി വെള്ളക്കക്ക് കയ്യടിച്ച് എ.ആർ മുരു​ഗദോസ്, സിനിമ കണ്ട് കെട്ടിപ്പിടിച്ചെന്ന് തരുൺ മൂർത്തി

സൗദി വെള്ളക്കക്ക് കയ്യടിച്ച് എ.ആർ മുരു​ഗദോസ്, സിനിമ കണ്ട് കെട്ടിപ്പിടിച്ചെന്ന് തരുൺ മൂർത്തി

മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടി മുന്നേറുന്ന സൗദി വെള്ളക്കയ്ക്ക് അഭിനന്ദമറിയിച്ച് സംവിധായകൻ എ.ആർ മുരു​ഗദോസ്. ചെന്നൈയിൽ സൗദി വെള്ളക്ക കണ്ട മുരു​ഗദോസ് സിനിമ കണ്ട ശേഷം കെട്ടിപ്പിടിച്ചെന്ന് സംവിധായകൻ. മുരു​ഗദോസിനൊപ്പം സിനിമ കണ്ട ശേഷമുള്ള ചിത്രം നിർമ്മാതാവ് സന്ദീപ് സേനനും സംവിധായകൻ തരുൺ മൂർത്തിയും പങ്കുവച്ചു.

ദീന,ഗജനി, തുപ്പാക്കി, ഏഴാം അറിവ് എന്നീ സിനിമകളൊരുക്കിയ ഒരുക്കിയ ഏ ആർ മുരു​ഗദോസ് സാർ ഞങ്ങളുടെ സൗദി വെള്ളക്ക കണ്ട് കൈ അടിച്ചു, കെട്ടി പിടിച്ചു. എന്ന് തരുൺ മൂർത്തി ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലുമായി പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും,സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകളൊരുക്കിയ ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ചിത്രമാണ് സൗദി വെള്ളക്ക.

ദേവി വർമ്മ അവതരിപ്പിച്ച ഐഷ റാവുത്തർ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ. ലുക്മാൻ, ബിനു പപ്പു, സുജിത് ശങ്കർ,

നിൽജ കെ ബേബി, ധന്യ അനന്യ, ​ഗോകുലൻ, രമ്യ സുരേഷ് എന്നിവരും പ്രധാന റോളിലുണ്ട്. ശരൺ വേലായുധനാണ് ക്യാമറ. ​ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in