വക്കീലന്‍മാരും പൊലീസുകാരും; സൗദി വെള്ളക്ക ഒരുക്കിയത് ഇവരുടെ സഹായത്തോടെ

വക്കീലന്‍മാരും പൊലീസുകാരും; സൗദി വെള്ളക്ക ഒരുക്കിയത് ഇവരുടെ സഹായത്തോടെ

ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. തരുണ്‍ മൂര്‍ത്തി സൗദി വെള്ളക്കയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത് ഇരുപതോളം വക്കീലന്മാരുടേയും റിട്ടയര്‍ഡ് മജിസ്‌ട്രേറ്റുമാരുടേയും നിരവധി കോടതി ജീവനക്കാരുടേയും സഹായത്തോടെയാണ്. അതോടൊപ്പം പൊലീസ് ഓഫീസര്‍മാരുടെ സഹായവും സംവിധായകന്‍ തേടിയിട്ടുണ്ടെന്ന് ടീം സൗദി വെള്ളക്ക പുറത്തുവിട്ടു.

ടീം സൗദി വെള്ളക്കയുടെ കുറിപ്പ്:

'സിനിമയുടെ ചിത്രീകരണ സമയത്തും ആദ്യവസാനം ലൊക്കേഷനില്‍ വക്കിലന്മാരുടെ സേവനം നിര്‍മാതാവ് ഏര്‍പ്പാടാക്കിയിരുന്നു. സൗദി വെള്ളക്കയിലെ കോടതി രംഗങ്ങള്‍ യാഥാര്‍ത്യത്തോട് അടുത്ത് നിലക്കുന്ന വിധത്തില്‍ മുന്‍ മാതൃകകളെ അനുകരിക്കാതെയാണ് സംവിധായകന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

ഏകദേശം ഇരുപതോളം വക്കീലന്മാരുടേയും റിട്ടയര്‍ഡ് മജിസ്‌ട്രേറ്റുമാരുടേയും നിരവധി കോടതി ജീവനക്കാരുടേയും സഹായത്തോടെയാണ് തരുണ്‍ സൗദി വെളളക്കയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്കു വേണ്ടി പൊലീസ് ഓഫീസര്‍മാരുടെ സഹായവും സംവിധായകന്‍ തേടിയിട്ടുണ്ട്. '

കോടതി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമെന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍ പോസ്റ്ററുകള്‍ വന്നിരുന്നത്. ഓപ്പറേഷന്‍ ജാവയില്‍ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവര്‍ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ സുധി കോപ്പ, ദേവി വര്‍മ്മ, ധന്യ അനന്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മെയ് 20നാണ് സൗദി വെള്ളക്ക തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in