Film News

ജയറാമും മീരാ ജാസ്മിനും, സത്യന്‍ അന്തിക്കാട് ചിത്രം കൊച്ചിയില്‍ തുടങ്ങുന്നു

സത്യന്‍ അന്തിക്കാട് വീണ്ടും ജയറാമിനൊപ്പം കൈകോര്‍ക്കുന്ന ചിത്രം ഒക്ടോബര്‍ രണ്ടാം വാരം കൊച്ചിയില്‍ തുടങ്ങുന്നു. മീരാ ജാസ്മിനാണ് നായിക. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ. എസ്. കുമാറാണ് ക്യാമറ. 2021 ജൂലൈ പകുതിയോടെ ചിത്രീകരിക്കാനിരുന്ന സിനിമ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ചതായിരുന്നു. മീരാ ജാസ്മിന്‍ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്ന ചിത്രം കൂടിയാണിത്.

വിഷ്ണു വിജയ് സംഗീത സംവിധാനവും ബി.കെ ഹരിനാരായണന്‍ ഗാനരചനയും. കെ. രാജഗോപാല്‍ എഡിറ്റിംഗും. പ്രശാന്ത് മാധവ് കലാസംവിധാനവും എം.കെ മോഹനന്‍ സ്റ്റില്‍സും. അനില്‍ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം.

ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശനാണ് സത്യന്‍ അന്തിക്കാടിന്റേതായി ഒടുവില്‍ പുറത്തുവന്ന സിനിമ. മമ്മൂട്ടിയെ നായകനാക്കി ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ സിനിമ ചെയ്യാനിരിക്കെയാണ് കൊവിഡ് വ്യാപനം വെല്ലുവിളിയായത്. ഈ സിനിമ മാറ്റിവച്ചാണ് സത്യന്‍ അന്തിക്കാട് ജയറാം ചിത്രത്തിലേക്ക് കടന്നത്.

മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നാണ് സത്യന്‍ അന്തിക്കാട്-ജയറാം. മഴവില്‍ ക്കാവടി, തലയണമന്ത്രം, തൂവല്‍ക്കൊട്ടാരം, മനസിനക്കരെ, ഭാഗ്യദേവത, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ ഈ കുട്ടുകെട്ടിലെത്തിയിട്ടുണ്ട്.

ഞാന്‍ പ്രകാശന്‍ ഫെയിം ദേവിക സഞ്ജയ്, ശ്രീനിവാസന്‍, ഇന്നസെന്റ് എന്നിവരും പുതിയ ചിത്രത്തിലുണ്ട്.

13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ സത്യൻ അന്തിക്കാട് സിനിമയിലൂടെ തിരിച്ച് വരവ് നടത്തുകയാണ്. വിഷുവിന്റെ തലേ ദിവസമായിരുന്നു ജയറാമും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തന്റെ പുതിയ സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട് പ്രഖ്യാപനം നടത്തിയത്.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT