Film News

സയൻസ് ഫിക്ഷൻ ത്രില്ലറുമായി റഹ്മാൻ 'സമാറ' വെള്ളിയാഴ്ച തിയറ്ററുകളിൽ

റഹ്‌മാനെ നായകനാക്കി നവാഗതനായ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന 'സമാറ' എന്ന ചിത്രം ആ​ഗസ്റ്റ് 11ന് റിലീസ് ചെയ്യും. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ആക്ഷനും ത്രില്ലിനും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് ചിത്രത്തിന്റെ ട്രെയ്ലർ സൂചിപ്പിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ റഹ്മാൻ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് സമാറ. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവരാണ് നിർമ്മിക്കുന്നത്.

ഹിന്ദിയിൽ "ബജ്രംഗി ബൈജാൻ", ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ് ,പശ്ചാത്തലസംഗീതം ഗോപി സുന്ദർ,മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ,എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു .ഇവരുടെ ആദ്യ സിനിമാ സംരംഭം കൂടിയാണ് "സമാറ".

കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ.

മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT