Film News

'ഞാന്‍ സിനിമ ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍'; നിരൂപക പ്രശംസയ്ക്കല്ലെന്ന് എസ്.എസ് രാജമൗലി

സിനിമ ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാണെന്നും നിരൂപക പ്രശംസയ്ക്ക് വേണ്ടിയല്ലെന്നും സംവിധായകന്‍ എസ്.എസ് രാജമൗലി. റോയിറ്റേഴ്‌സിനോടായിരുന്നു രാജമൗലിയുടെ പ്രതികരണം.

'ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ മനസില്‍ നിരൂപക പ്രശംസയെ കുറിച്ചല്ല ആലോചിക്കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത്. അവര്‍ക്ക് ഇഷ്ടപ്പെടാനും ആസ്വദിക്കാനുമാണ്. '
എസ്.എസ് രാജമൗലി

നിരൂപക പ്രശംസ എന്നത് അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും ഉള്ള അഭിനന്ദനമാണെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു.

2022 മാര്‍ച്ച് 24നാണ് ആര്‍ആര്‍ആര്‍ റിലീസ് ചെയ്തത്. നിലവില്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുകയാണ്. ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവിന്റെയും കോമരം ഭീമിന്റെയും കഥയാണ് പറഞ്ഞത്. ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായിരുന്നു.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT