Film News

'ജയിലറിന്റെ വിജയത്തിന് ശേഷം ഒരു ടെൻഷൻ‍ തോന്നി തുടങ്ങിയിട്ടുണ്ട്'; വേട്ടയ്യൻ ഓഡിയോ ലോഞ്ചിൽ രജിനികാന്ത്

ജയിലറിന്റെ വിജയത്തിന് ശേഷം അടുത്ത ചിത്രത്തെക്കുറിച്ചോർത്ത് പിരിമുറുക്കം തോന്നിയെന്ന് നടൻ രജിനികാന്ത്. നിങ്ങൾ ഒരു പാരജയ സിനിമ സമ്മാനിക്കുമ്പോൾ അടുത്ത സിനിമ വിജയിപ്പിച്ച് കാണിക്കണം എന്നൊരു പിരിമുറുക്കം നിങ്ങളിൽ രൂപപ്പെടുമെന്നും ഇനി അഥവാ ചിത്രം വിജയിക്കുകയാണെങ്കിൽ അടുത്ത ചിത്രത്തിലും ആ വിജയം ആവർത്തിക്കണം എന്ന പ്രേക്ഷകരുടെ പ്രതീക്ഷ നിങ്ങളിൽ പിരിമുറുക്കം സൃഷ്ടിക്കുമെന്നും രജിനികാന്ത് പറഞ്ഞു. വേട്ടയ്യൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവേയാണ് രജിനികാന്ത് ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞതെന്ന് സിനിമാ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

രജിനികാന്ത് പറഞ്ഞത്:

നിങ്ങൾ ഒരു ഫ്ലോപ്പ് സിനിമയാണ് പ്രേക്ഷകർക്ക് കൊടുക്കുന്നത് എങ്കിൽ നിങ്ങൾക്ക് ഒരു പിരിമുറുക്കം ഉണ്ടാകും, കാരണം നിങ്ങൾ ഒരു ഹിറ്റ് സിനിമയിലൂടെ തിരിച്ചു വരുമെന്ന് പ്രേക്ഷകർ ആ​ഗ്രഹിക്കും. അതുപോലെ തന്നെ നിങ്ങളൊരു ഹിറ്റ് സിനിമ ചെയ്താൽ ആ വിജയം തന്നെ നിങ്ങൾ അടുത്ത പടത്തിലും നിലനിർത്തുമെന്ന് ആളുകൾ പ്രതീക്ഷിക്കും. അത്തരത്തിലൊരു പിരിമുറുക്കം ജയിലർ ഹിറ്റായതിന് ശേഷം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.

രജിനികാന്തിനെ നായകനാക്കി ടി.ജെ ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സം​ഗീത സംവിധായകൻ അനിരുദ്ധിനൊപ്പം മനസ്സിലായോ ​ഗാനത്തിന് ചുവടുവയ്ക്കുന്ന രജിനികാന്തിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബട്ടി, കിഷോര്‍, ഋതിക സിംഗ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, രോഹിണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വേട്ടയ്യനിൽ രജിനികാന്തിന്റെ ഭാര്യയുടെ കഥാപാത്രത്തെയണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചനും രജനികാന്തും വലിയ ഇടവേളക്ക് ശേഷം ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. 1991 ൽ ഇറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും രജിനികാന്തും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ലെെക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജിനികാന്തിന്റെതായായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. എസ്.ആർ. കതിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ക്‌ഷൻ അൻപറിവ്. എഡിറ്റിങ് ഫിലോമിൻ രാജ്. ചിത്രം ഒക്ടോബർ 10 ന് തിയറ്ററുകളിലെത്തും

ആക്ഷനും ത്രില്ലും സമാസമം; പ്രതീക്ഷയേറ്റി I Nobody ട്രെയ്‌ലർ

യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കം മാത്രമാണ്, അത് ശാശ്വതമാണെന്ന് പറയാനാകില്ല; വേണു രാജാമണി

'പ്രേമത്തിന്റെ പാറ്റ' ഉടൻ ചിറകടിക്കും; നായകനായി ജോമോൻ ജ്യോതിർ, 'പ്രേംപാറ്റ' ഒക്ടോബറിൽ

രണ്ട് സിനിമകൾ; ഫഹദ് ഫാസിലിന് കൈ കൊടുത്ത് പനോരമ സ്റ്റുഡിയോസ്

സികെ വിനീതും, മുഹമ്മദ് റാഫിയും ബൂട്ടണിയും, ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മധുരമേകാൻ 'സ്വീറ്റ് വേൾഡ് കപ്പ്'; സൗഹൃദ മത്സരം ദുബായില്‍

SCROLL FOR NEXT