Film News

'ദയവായി എന്നെ വേദനിപ്പിക്കരുത്, മനസ്സുമാറുമെന്ന് പ്രതീക്ഷിച്ച ആരാധകരോട് രജനികാന്തിന്റെ അഭ്യർത്ഥന

പ്രതിഷേധവുമായി സമ്മർദ്ദം ചെലുത്തുന്നത് അവസാനിപ്പിക്കണമെന്നും തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്നും ആരാധകരോട് അഭ്യർത്ഥിച്ച് നടൻ രജനികാന്ത്. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുളള ആരാധകരുടെ പ്രതിഷേധത്തോടാണ് താരത്തിന്റെ പ്രതികരണം.

'ഞാൻ എന്തുകൊണ്ട് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി എന്നത് വിശദമായി വ്യക്തമാക്കിയതാണ്. എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ച് നിൽക്കുന്നു. ദയവായി ഇത്തരം സമര പരിപാടികൾ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്, അച്ചടക്കത്തോടും മര്യാദയോടും കൂടി പരിപാടി സംഘടിപ്പിച്ചതിന് നന്ദി', രജനീകാന്ത് പറഞ്ഞു.

ശക്തിപ്രകടനത്തിലൂടെ രജനികാന്തിന്റെ മനസ്സുമാറ്റാമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ച ദിവസം മുതല്‍ ഇതിനുള്ള ശ്രമവും തുടങ്ങിയിരുന്നു. കൊവിഡ് ​രോ​ഗവ്യാപനത്തെ പോലും അവഗണിച്ച് വള്ളുവര്‍ക്കോട്ടത്ത് ഒരുമിച്ച് കൂടിയതും മനംമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന രജനിയുടെ മറുപടി കേട്ട് നിരാശരായിരിക്കുകയാണ് പ്രതിഷേധക്കാർ.

Rajinikanth Asks Fans Not To "Pain" Him With Appeals About Political Move

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT