Film News

രാജേഷ് മാധവന്‍ സംവിധായകന്‍ ആകുന്നു; നിര്‍മാണം സന്തോഷ് ടി കുരുവിള

നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവന്‍ സംവിധായകന്‍ ആകുന്നു. സന്തോഷ് ടി കുരുവിളയാണ് രാജേഷിന്റെ ആദ്യ സിനിമ നിര്‍മിക്കുന്നത്. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറില്‍ രാജേഷ് മാധവന്റെ ആദ്യ ചിത്രം ഒരുങ്ങുന്ന വിവിരം സന്തോഷ് ടി കുരുവിള തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സന്തോഷ് ടി കുരുവിളയുടെ കുറിപ്പ്:

നടന്‍ കാസ്റ്റിംഗ് ഡയറക്ടര്‍ എന്നീ നിലയില്‍ രാജേഷ് മാധവനുമായി ഞങ്ങള്‍ അഞ്ച് സിനിമകളില്‍ അസോസിയേറ്റ് ചെയ്തു. മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ അവസാനം ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു രാജേഷ്.

ഇപ്പോള്‍ എസ്.കെ.ടി ഫ്രെയിംസിന്റെ ബാനറില്‍ രാജേഷ് മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ഒരുങ്ങുകയാണ്. നവംബര്‍ 22ന് ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും. എസ്.ടി.കെ ഫ്രെയിംസിന്റെ അടുത്ത ചിത്രം ഉടന്‍ തന്നെ ആരംഭിക്കും.

ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരമാണ് രാജേഷ് മാധവന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം. അതിന് ശേഷം പതിനൊന്നോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആള്‍ട്ടോയാണ് രാജേഷ് മാധവന്‍ അഭിനയിച്ച് റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. നവംബര്‍ 18നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT