Film News

'മരുമകന്‍ എന്ന നിലയില്‍ ഇതില്‍പരം അഭിമാനവും സന്തോഷവുമില്ല'; നോളന്റെ 'ടെനറ്റിലെ' ഡിംപിളിന്റെ പ്രകടനത്തില്‍ അക്ഷയ്കുമാര്‍

പ്രശസ്ത ഹോളിവുഡ്‌ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ നടി ഡിംപിള്‍ കബാഡിയയ്ക്ക് അയച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ച് നടന്‍ അക്ഷയ്കുമാര്‍. നോളന്‍ സംവിധാനം ചെയ്ത 'ടെനറ്റ്' എന്ന ചിത്രത്തില്‍ അക്ഷയ്കുമാറിന്റെ ഭാര്യമാതാവുകൂടിയായ ഡിംപിള്‍, പ്രിയയെന്ന സുപ്രധാന വേഷത്തിലെത്തിയിരുന്നു. ഡിസംബര്‍ 4 നായിരുന്നു ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. അതിന് തലേന്ന് അയച്ച കുറിപ്പാണ് അക്ഷയ്കുമാര്‍ പങ്കുവെച്ചത്.

'ഡിംപിള്‍, എന്താണ് ഞാന്‍ പറയുക, നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അത്യന്തം സന്തോഷകരമാണ്. നിങ്ങള്‍ ജീവനേകിയ പ്രിയയെ ലോകമാകമാനം മികച്ച രീതിയില്‍ ഏറ്റെടുക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. കഠിനാധ്വാനവും മികവും ടെനറ്റിനായി കടം തന്നതിന് ഏറെ നന്ദി. ഭാവുകങ്ങള്‍'

ഇത് ട്വീറ്റ് ചെയ്തുകൊണ്ട് അക്ഷയ്കുമാര്‍ ഇങ്ങനെ കുറിച്ചു.

മരുമകനെന്ന നിലയില്‍ ഏറ്റവും അഭിമാനാര്‍ഹമായ മുഹൂര്‍ത്തമാണിത്. ഡിംപിള്‍ കപാഡിയയ്ക്ക് ക്രിസ്റ്റഫര്‍ നോളന്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് എഴുതിയിരിക്കുന്നു. ഞാനായിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ അതിശയം കൊണ്ട് അനങ്ങാന്‍ സാധിക്കുമായിരുന്നില്ല, ടെനറ്റിലെ ഡിംപിളിന്റെ മാന്ത്രികമായ പ്രകടനം കണ്ട് ഇതില്‍ പരം സന്തോഷവും അഭിമാനവും തോന്നാനില്ല'.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍, കഫേ മോണ്ടെഗര്‍, കൊളാബ കോസ്‌വേ, കൊളാബ മാര്‍ക്കറ്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യ, ഗ്രാന്‍ഡ് റോഡ്, റോയല്‍ ബോംബെ ക്ലബ്, താജ് മഹല്‍ പാലസ് ഹോട്ടല്‍ തുടങ്ങിയ സ്ഥലങ്ങളും ടെനറ്റിന്റെ ലൊക്കേഷനുകളായിരുന്നു.

'Proud Son-in-Law' Akshay Shares Nolan's Note To Dimple on 'Tenet'

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT