Film News

മരക്കാറിന്റെ ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോ? അമിതാഭ് ബച്ചന്റെ ആശങ്കയ്ക്ക് മോഹൻലാലിന്റെ പ്രതികരണം

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെക്കുറിച്ചുള്ള അമിതാഭ് ബച്ചന്റെ ആശങ്കയ്ക്ക് മറുപടി നൽകി മോഹൻലാൽ. നൂറു കോടി മുതൽ മുടക്കുള്ള ഈ സിനിമയുടെ ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോയെന്നു മോഹൻലാലുമായുള്ള കൂടിക്കാഴ്ചക്കിടയിൽ അമിതാഭ് ബച്ചൻ ചോദിച്ചിരുന്നു. എന്നാൽ മലയാള സിനിമ പുതിയ മാർക്കറ്റുകൾ കണ്ടെത്തി കുതിക്കുകയാണെന്ന് മോഹൻലാൽ മറുപടി നൽകി. അമിതാഭ് ബച്ചനെക്കുറിച്ച് മാത്രഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ പ്രിയദർശൻ.

അമിതാഭ് ബച്ചനെക്കുറിച്ച്‌ പ്രിയദർശൻ

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ നടക്കുകയായിരുന്നു. ഒരു ദിവസം അമിതാഭ് ബച്ചൻ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ലാൽ എന്നോട് പറഞ്ഞു. അമിത്ജിയോ, ലാലേ നമുക്കൊന്ന് പോയി കാണാം എന്നായി ഞാൻ. അങ്ങനെ ഞങ്ങൾ അദ്ദേഹത്തിന്റെ മുറിയുടെ മുന്നിലെത്തി, രാത്രി 10.30 ന്. ബ്ളാക് ക്യാറ്റ്‌സൊക്കെ നിൽക്കുന്നുണ്ട്. ഞങ്ങൾ വന്ന കാര്യം അവർ അദ്ദേഹത്തെ അറിയിച്ചു. പെട്ടന്ന് വാതിൽ തുറന്നു വന്നു ഞങ്ങൾ അദ്ദേഹം അകത്തേക്ക് വിളിച്ചു. അന്ന് മോഹൻലാലിന് പത്ഭൂഷൺ കിട്ടിയ ദിവസമാണ്. മോഹൻലാൽ അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. അവാർഡ് അനൗസ് ചെയ്തു നിമിഷങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നോർക്കണം. മരക്കാറിന്റെ അത്രയും ബിഗ് ബജറ്റ് മലയാള സിനിമക്ക് താങ്ങാനാകുമോ എന്ന ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാൽ മലയാള സിനിമ പുതിയ മാർക്കറ്റുകൾ കണ്ടെത്തി കുതിക്കുകയാണെന്ന ലാലിന്റെ മറുപടിയിൽ അദ്ദേഹം സന്തോഷവാനായി.

100 കോടി ബജറ്റിലൊരുങ്ങിയ ആദ്യ മലയാള ചിത്രം കോടിയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ ഡ്രീം പ്രൊജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT