Film News

രണ്ടും കൽപ്പിച്ച് ഡബിൾ മോഹനൻ, പൃഥ്വിരാജിന്റെ പിറന്നാളിന് 'വിലായത്ത് ബുദ്ധ' മാസ് ലുക്ക്

സംവിധായകൻ സച്ചി അയ്യപ്പനും കോശിയും എന്ന സിനിമക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച 'വിലായത്ത് ബുദ്ധ' ശിഷ്യൻ ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക്. പൃഥ്വിരാജ് സുകുമാരന്റെ പിറന്നാൾ ദിനത്തിൽ സിനിമയിലെ പൃഥ്വിയുടെ കഥാപാത്രമായ ഡബിൾ മോഹനന്റെ മാസ് ​ഗെറ്റപ്പ് അണിയറക്കാർ പുറത്തുവിട്ടു. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ പൊട്ടിപ്പൊളിഞ്ഞൊരു ജീപ്പിന് മുന്നിൽ മുറുക്കിച്ചുവന്ന് രോഷാകുലനായി നിൽക്കുന്ന മോഹനനെയാണ് പോസ്റ്ററിൽ കാണാനാവുക. ജി ആർ ഇന്ദു​ഗോപന്റെ ഇതേ പേരിലുള്ള നോവലാണ് സിനിമയാകുന്നത്. സൗദി വെള്ളക്കയ്ക്ക് ശേഷം സന്ദീപ് സേനനാണ് നിർമ്മാണം. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ബി​ഗ് ബജറ്റ് ആക്ഷൻ ത്രില്ലർ കൂടിയാണ് വിലായത്ത് ബുദ്ധ.

ഡബിൾ മോഹനൻ എന്ന ചന്ദനകടത്തുകാരനായി പൃഥ്വിരാജ് സുകുമാരൻ എത്തുന്ന വിലായത്ത് ബുദ്ധ ഫൈനൽ ഷെഡ്യൂളാണ് ഇനി പൂർത്തിയാകാനുള്ളത്. പൃഥ്വിരാജിന് സംഘട്ടന രം​ഗത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ഷൂട്ടിം​ഗ് മാറ്റിവച്ചിരുന്നത്. എമ്പുരാന് മുമ്പ് പൃഥ്വിരാജിന്റേതായി സ്ക്രീനിലെത്തുന്ന മാസ് ആക്ഷൻ കഥാപാത്രമാണ് വിലായത്ത് ബുദ്ധയിലെ ഡബിൾ മോഹനൻ. കാന്താര, 77 7 ചാർലി എന്നീ വമ്പൻ ഹിറ്റുകളുടെ ഛായാ​ഗ്രാഹകനായിരുന്ന അരവിന്ദ് കശ്യപാണ് ക്യാമറ.

prithviraj sukumaran's vilayath buddha update

ഏറ്റവും മൂല്യമുള്ള ചന്ദനമരത്തിനായി ​ഗുരുവും ശിഷ്യനുമിടയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രം. ഇതേ പേരിലുള്ള ജി ആർ ഇന്ദു​ഗോപന്റെ കൃതിയാണ് സിനിമയാകുന്നത്. അനുമോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ രാജശ്രീ നായർ എന്നിവർക്കൊപ്പം ടി.ജെ. അരുണാചലം എന്ന ഇതരഭാഷാ താരവും ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.

സംഗീതം - ജേക്ക്സ് ബിജോയ്. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ബം​ഗ്ലാൻ. മേക്കപ്പ്-മനുമോഹൻ, കോസ്റ്റ്യും ഡിസൈൻ - സുജിത് സുധാകരൻ. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ, - രലു സുഭാഷ് ചന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. സഹസംവിധാനം - ആദിത്യൻ മാധവ്, ജിഷ്ണു വേണുഗോപാൽ.അർജുൻ.എ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ്- രാജേഷ് മേനോൻ ,നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ കുര്യൻ.

വിലായത്ത് ബുദ്ധ

പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ മാസ് എന്റർടെയിനർ എന്ന നിലക്കാണ് വിലായത്ത് ബുദ്ധ ഒരുങ്ങുന്നത്. കാന്താര, 777 ചാർലി എന്നീ സിനിമകളുടെ ഛായാ​ഗ്രാഹകൻ അരവിന്ദ് കശ്യപ് ആനപ്പുറത്ത് ക്യാമറയുമായി കാട്ടിൽ നിന്ന് രാത്രി ദൃശ്യങ്ങൾ പകർത്തുന്ന ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ലൊക്കേഷനിൽ നിന്നുള്ള മൊബൈൽ ദൃശ്യങ്ങളാണ് ട്വിറ്ററിലും ഇൻസ്റ്റ​ഗ്രാമിലുമായി എത്തിയിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT