Film News

പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു; സംവിധാനം ഇര്‍ഷാദ് പരാരി 

THE CUE

ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കും. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസമുണ്ടാകുമെന്നാണ് സൂചന. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ് പരാരി.

നേരത്തെ പൃഥ്വിരാജ്, ഇര്‍ഷാദ് പരാരി, മുഹ്‌സിന്‍ പരാരി, സക്കരിയ എന്നിവര്‍ ഒരുമിച്ചുള്ള ഒരു സെല്‍ഫി സക്കരിയ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുഹ്‌സിന്‍-സക്കരിയ ടീമിന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജുമായുള്ള സെല്‍ഫിയെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഇക്കാന്റെ പടം' എന്ന് മുഹ്‌സിനും ഇന്‍സ്റ്റയില്‍ കമന്റ് ചെയ്തിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഇര്‍ഷാദ് പരാരി.

ലൂസിഫറിലാണ് ഇതിന് മുന്‍പ് പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചതെങ്കിലും ഇരുവരും തമ്മില്‍ കോമ്പിനേഷനുകള്‍ ഒന്നുമില്ലായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ടിയാനിലാണ് ഇരുവരും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ചത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT