ഫാലിമി റീമേക്ക് ചെയ്യുന്നതിന് നിതീഷിനെ വിളിച്ചു,കിട്ടിയത് മറ്റൊരു വൺലെൻ: ജീവ

ഫാലിമി റീമേക്ക് ചെയ്യുന്നതിന്
നിതീഷിനെ വിളിച്ചു,കിട്ടിയത് മറ്റൊരു വൺലെൻ: ജീവ
Published on

'തലൈവർ തമ്പി തലൈമയിൽ' സിനിമ സംഭവിച്ചതിന് പിന്നിലെ കഥ പറഞ്ഞ് നടൻ ജീവ. നിതീഷ് സഹദേവന്റെ മുൻചിത്രമായ ഫാലിമി റീമേക്ക് ചെയ്യുന്നതായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ വിളിച്ചത്. എന്നാൽ അദ്ദേഹം മറ്റൊരു വൺലൈൻ പറഞ്ഞു. അത് ഇഷ്ടമാവുകയും അതെ തുടർന്ന് ആ സിനിമയ്ക്ക് കൈ കൊടുക്കുവകയുമായിരുന്നു എന്ന് ജീവ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തതിൽ സംസാരിക്കുകയായിരുന്നു ജീവ.

'പണ്ട് മുതലേ എനിക്ക് മലയാളം സിനിമകൾ വളരെ ഇഷ്ടമാണ്. സമീപ കാലത്ത് യങ്‌സ്റ്റേഴ്‌സ് എടുക്കുന്ന സിനിമകളെല്ലാം എളുപ്പത്തിൽ കണക്ട് ആകുന്നുണ്ട്. ഒരുപാട് മലയാളം സിനിമകൾ എന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഉണ്ട്. മലയാളം സിനിമകൾ നേരിട്ട് ചെയ്യുന്നതിന് പകരം മലയാളം ഫ്ലേവറുള്ള സിനിമകൾ തമിഴിൽ ചെയ്യണം എന്നാണ് ഞാൻ ചിന്തിച്ചത്. സത്യത്തിൽ, ഫാലിമി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനായാണ് നിതീഷിനെ കോൺടാക്ട് ചെയ്തത്. ആ സിനിമയിലെ വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും എനിക്ക് ഇഷ്ടമായി. ഫാലിമി ടീമിനൊപ്പം എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിലാണ് നിതീഷിനെ വിളിച്ചത്. അപ്പോൾ അദ്ദേഹം മറ്റൊരു വൺലൈൻ പറഞ്ഞു. അത് എനിക്ക് ഇഷ്ടമാവുകയും വിടിവി ഗണേഷിന്റെ വീട്ടിൽ വെച്ച് ഈ സിനിമ ഞങ്ങൾ ഓക്കേ പറയുകയായിരുന്നു,' ജീവ പറഞ്ഞു.

ഒരു കോമഡി ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ തലൈവർ തമ്പി തലൈമയ്ക്ക് സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിഷ്ണു വിജയ് ആണ് ഈ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് ഈ സിനിമ നിർമിച്ചത്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in