Film News

പൃഥ്വിരാജ് കുഞ്ചന്‍ നമ്പ്യാര്‍, മമ്മൂട്ടി മാര്‍ത്താണ്ഡവര്‍മ്മ; കൊവിഡ് വഴിമുടക്കിയ പ്രൊജക്ടിനെക്കുറിച്ച് ഹരിഹരന്‍

കുഞ്ചന്‍ നമ്പ്യാരുടെ ജീവചരിത്ര സിനിമകളുടെ ആലോചന പല സംവിധായകരുടെ പേരില്‍ നേരത്തെ കേട്ടിരുന്നതാണ്. ജയരാജ് മോഹന്‍ലാലിനെ നായകനാക്കി കുഞ്ചന്‍ നമ്പ്യാര്‍ സിനിമ ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ 2020ല്‍ തുടങ്ങാനിരുന്നുവെന്ന് സംവിധായകന്‍ ഹരിഹരന്‍. ഏപ്രില്‍ 14ന് വിഷു ദിനത്തില്‍ ഹരിഹരന്‍ പൃഥ്വിരാജിനെ നായകനാക്കി 'കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍' പൂജ ചെന്നൈയില്‍ നിശ്ചയിച്ചിരുന്നു. മമ്മൂട്ടി മാര്‍ത്താണ്ഡവര്‍മ്മയുടെ വേഷത്തില്‍ അതിഥിതാരമായും ചിത്രത്തില്‍ ഉണ്ട്. മാതൃഭൂമി ദിനപത്രത്തിലെ കോളത്തിലാണ് ഹരിഹരന്‍ തന്റെ സ്വപ്‌നപദ്ധതി വൈകിപ്പിച്ച കൊവിഡ് 19നെക്കുറിച്ച് എഴുതിയിരിക്കുന്നത്.

കെ.ജയകുമാറിന്റെ രചനയിലാണ് 2019ല്‍ കുഞ്ചന്‍ നമ്പ്യാര്‍ ബയോപിക് അടുത്ത പ്രൊജക്ട് ആയി ഹരിഹരന്‍ പ്രഖ്യാപിച്ചത്. മലയാളത്തിലെ നവോത്ഥാനത്തിന് തിരികൊഴുത്തിയ ഹാസ്യസാഹിത്യകാരന്‍ എന്ന നിലയിലാണ് പ്രൊജക്ടിനെ സമീപിക്കുന്നതെന്നും ഹരിഹരന്‍ പറഞ്ഞിരുന്നു. നമ്പ്യാരുടെ കൃതികള്‍ വായിച്ചപ്പോഴാണ് സിനിമയാക്കിയേ പറ്റൂ എന്ന തോന്നലുണ്ടായതെന്നും ഹരിഹരന്‍. എം.ടി. വാസുദേവന്‍ നായരാണ് തിരക്കഥാ രചനയ്ക്ക് കെ.ജയകുമാര്‍ ആണ് യോജിച്ചതെന്നും നിര്‍ദ്ദേശിച്ചതെന്നും ഹരിഹരന്‍ വ്യക്തമാക്കിയിരുന്നു. ഗോകുലം ഗോപാലനാണ് കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ നിര്‍മ്മിക്കുന്നത്. ഇളയരാജ, റസൂല്‍ പൂക്കുട്ടി എന്നിവര്‍ അണിയറയിലുണ്ടാകുമന്നാണ് 2019ല്‍ ഹരിഹരന്‍ മാതൃഭൂമി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്.

കലക്കത്ത് കുഞ്ചന്‍ നമ്പ്യാരായി പൃഥ്വിരാജും,മാര്‍ത്താണ്ഡ വര്‍മ്മയായി മമ്മൂട്ടിയും എത്തുമ്പോള്‍ മാത്തൂര്‍ പണിക്കര്‍, ദ്രോണമ്പള്ളി നായക്കര്‍ എന്നീ കഥാപാത്രങ്ങളാകുന്നതും മുന്‍നിര അഭിനേതാക്കളായിരിക്കും.

പൃഥ്വിരാജിനെ നായകനാക്കി സ്യമന്തകം എന്ന ബിഗ് ബജറ്റ് ചിത്രമാണ് ഹരിഹരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സ്യമന്തകം മോഷ്ടിക്കപ്പെട്ടതില്‍ ശ്രീകൃഷ്ണന്‍ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമയുടെ പ്രമേയം. ഈ പ്രൊജക്ട് മാറ്റിവച്ചാണ് ഹരിഹരന്‍ കുഞ്ചന്‍ നമ്പ്യാരിലേക്ക് കടന്നത്. മൂന്ന് നായികമാരാണ് കുഞ്ചന്‍ നമ്പ്യാരില്‍ ഉള്ളത്.

അടയാളങ്ങൾ ഉടഞ്ഞവരുടെ കലാപങ്ങൾ: വേടനും പോറ്റിയും ജാതികേരളവും

ഡബിൾ മോഹൻ വരുന്നു 'വിലായത്ത് ബുദ്ധ' നവംബർ 21ന് തിയേറ്ററുകളിൽ

ചിരി, പ്രണയം, സസ്പെൻസ്... എല്ലാം ചേർന്നൊരു 'ഇത്തിരി നേരം'; റോഷൻ മാത്യു ചിത്രം തിയറ്ററുകളിൽ

'നിങ്ങളെപ്പോലൊരു ചെറുപ്പക്കാരൻ കേരളത്തിനാവശ്യമാണ്‌ '; 'ഇന്നസെന്‍റ്' റിലീസ് ടീസർ പുറത്ത്; ചിത്രം തിയറ്ററുകളിൽ

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

SCROLL FOR NEXT