Film News

ഹനാൻ ഷാ ഓൺ ഫയർ; ‘പ്രകമ്പന’ത്തിലെ "വയോജന സോമ്പി" ഗാനം പുറത്ത്

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നർ ‘പ്രകമ്പന’ത്തിലെ ഹനാൻ ഷാ പാടിയ "വയോജന സോമ്പി" എന്ന ഗാനം റിലീസ് ചെയ്തു. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിബിൻ അശോകാണ്. ജനുവരി 30ന് തിയേറ്ററുകളിൽ എത്തുന്ന പ്രകമ്പനം യുവതലമുറയെ ലക്ഷ്യമാക്കി ഒരുക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് . നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകിയ സൂചന പോലെ തന്നെ, ഹാസ്യവും ഹൊററും ചേർന്ന വ്യത്യസ്തമായ അനുഭവമായിരിക്കും ‘പ്രകമ്പനം’ പ്രേക്ഷകർക്ക് നൽകുക.

നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് ‘പ്രകമ്പനം’ അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’ എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്: വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഭിജിത്ത് സുരേഷ്.

ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയാണ് ‘പ്രകമ്പനം’. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക.

അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം തുടങ്ങിയ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്. ‘പണി’ എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ ‘പ്രകമ്പനം’ എന്ന ചിത്രത്തോടുള്ള പ്രതീക്ഷകൾ ഏറെ വർധിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ സംഗീതം: ബിബിൻ അശോക് പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ വരികൾ: വിനായക് ശശികുമാർ ഛായഗ്രഹണം: ആൽബി ആന്റണി എഡിറ്റർ: സൂരജ് ഇ. എസ് ആർട്ട് ഡയറക്ടർ: സുഭാഷ് കരുൺ ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ് പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ പ്രൊഡക്ഷൻ മാനേജേഴ്സ്: ശശി പൊതുവാൾ, കമലാക്ഷൻ സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത) ഫൈനൽ മിക്സ്: എം. ആർ. രാജകൃഷ്ണൻ ഡി. ഐ: രമേഷ് സി. പി വി. എഫ്. എക്സ്: മെറാക്കി വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ മേക്കപ്പ്: ജയൻ പൂങ്കുളം പി. ആർ. ഒ: മഞ്ജു ഗോപിനാഥ് പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്. സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ് ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

ചീത്തവിളി, വിഷമം രണ്ട് കാര്യങ്ങളിൽ | Hashmi Taj Ibrahim | The Cue Podcast

ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് കേരളം

പിള്ളേര് ബോക്സ് ഓഫീസ് അടിച്ചൊതുക്കി; 'ചത്താ പച്ച'ആദ്യ ദിന ആഗോള ഗ്രോസ് 7 കോടി

ഒറ്റ ദിവസത്തെ കഥ, പക്കാ ത്രില്ലർ; മികച്ച പ്രതികരണം നേടി 'ബേബി ഗേൾ'

ചിരി കൈവിടാതെ നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും; മികച്ച പ്രതികരണം നേടി 'മാജിക് മുഷ്‌റൂംസ്'

SCROLL FOR NEXT