Film News

'രാഷ്ട്രീയം അറിയുന്നവര്‍ക്ക് സിനിമ കണ്ടാല്‍ ചിരി വരും'; 'വെള്ളരിപട്ടണം' തിയ്യേറ്ററുകളില്‍

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ സറ്റയര്‍ വെള്ളരിപട്ടണം കാണുമ്പോള്‍ രാഷ്ട്രീയം അറിയാവുന്നവര്‍ക്ക് തമാശകള്‍ ആസ്വദിക്കാന്‍ പറ്റുമെന്ന് ചിത്രത്തിലെ അഭിനേതാവായ പ്രമോദ് വെളിയനാട്. രാഷ്ട്രീയം അറിയാത്തതുകൊണ്ട് തന്നെ ചിത്രത്തിലെ പല തമാശകളും അഭിനയിക്കാന്‍ നേരം എന്താണ് എന്ന് ചോദിച്ച് മനസിലാക്കിയാണ് ചെയ്തിരുന്നതെന്ന് മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പറഞ്ഞിരുന്നു. ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങളുടെ പ്രതികരണം. ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു.

ശരത് കൃഷ്ണ തിരക്കഥ രചിച്ച് മഹേഷ് വെട്ടിയാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.

ഇന്ത്യയുടെ ഒരു മിനിയേച്ചര്‍ പതിപ്പാണ് ചക്കരക്കുടം പഞ്ചായത്ത്. അവിടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും കേരള രാഷ്ട്രീയത്തിന്റെയും പതിപ്പുകള്‍ കാണാം. വളരെ ആഴത്തില്‍ ദേശീയ രാഷ്ട്രീയത്തെ ഉറ്റുനോക്കുന്ന ജനതയാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയമെന്നപോലെ പരിചിതമാണ് മലയാളിക്ക് ദേശീയ രാഷ്ട്രീയവും. രാഷ്ട്രീയം പറയരുതെന്ന മുന്നറിയിപ്പ് തന്നെ മലയാളിക്ക് വേണ്ടിയുണ്ടാക്കിയതാണ്. തിരക്കഥാകൃത്ത് ശരത് കൃഷണ ദ ക്യുവിനോട് പറഞ്ഞു.

കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സുനന്ദയുടെ സഹോദരന്‍ കെ.പി സുരേഷായിട്ടാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് അഭിനേതാക്കള്‍.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

SCROLL FOR NEXT