Film News

'പീക്കി ബ്ലൈൻഡേഴ്‌സ്’ താരം ഹെലൻ മക്ക്രോറി അന്തരിച്ചു

പീക്കി ബ്ലൈൻഡേഴ്‌സ് സീരീസിലൂടെ ശ്രദ്ധേയയായ പ്രശസ്ത ഇംഗ്ലീഷ് നടി ഹെലൻ മക്ക്രൊറി അന്തരിച്ചു. 52 വയസ്സായിരുന്നു. ക്യാൻസറിനെത്തുടർന്നായിരുന്നു അന്ത്യം. ഭർത്താവ് ഡാമിയൻ ലൂയിസാണ് മരണ വിവരം അറിയിച്ചത്.

'ക്യാൻസർ ബാധയെ തുടർന്നാണ് ഹെലൻ മക്ക്രൊറി മരിച്ചത്. സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും സ്നേഹം ഏറ്റുവാങ്ങിക്കൊണ്ട് സമാധാനപരമായായാണ് അവൾ ഈ ലോകത്ത് നിന്നും വിടവാങ്ങിയത്. മരണത്തെ നിർഭയമായി നേരിട്ടു . അവളുടെ ജീവിതത്തിന്റെ ഭാഗമാകുവാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു. നീ മനോഹരമായി പ്രകാശിച്ചു, വിട'; ഭർത്താവ് ഡാമിയൻ ലൂയിസ് ട്വിറ്ററിൽ കുറിച്ചു.

പീക്കി ബ്ലൈൻഡേഴ്‌സിലേയും ഹാരി പോട്ടറിലെയും അഭിനയത്തിലൂടെയാണ് ആഗോളതലത്തിൽ ഹെലൻ പ്രേക്ഷകരുടെ കയ്യടി ഏറ്റുവാങ്ങിയത്. പീക്കി ബ്ലൈൻഡേഴ്‌സിൽ പോളി ഗ്രേ എന്ന കഥാപാത്രമായിരുന്നു ഹെലൻ അവതരിപ്പിച്ചിരുന്നത്. പീക്കി ബ്ലൈൻഡേർസ് ക്രൈം കുടുംബത്തിലെ ട്രെഷറർ ആണ് പൊളി ഗ്രേ. ദ ഹാഫ്-ബ്ലഡ് പ്രിൻസിലൂടെയാണ് ഹാരി പോട്ടർ കുടുംബത്തിന്റെ ഭാഗമായത്. നാടകത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ജെയിംസ് ബോണ്ട് ചിത്രമായ “സ്കൈഫാൾ”, മാർട്ടിൻ സ്കോർസെസിന്റെ “ഹ്യൂഗോ” എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT