Film News

ചാക്കോച്ചന്റെ പദ്മിനി ഇനി വൈകില്ല ; സെന്ന ഹെ​ഗ്ഡെ ചിത്രം പതിനാലിന് തിയറ്ററുകളിൽ

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനാകുന്ന പദ്മിനിയുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകൾ. ചിത്രം ജൂലൈ 14 ന് തിയറ്ററുകളിലെത്തും. ജൂലൈ 7 ന് ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കനത്ത മഴയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരുപോലെ എൻജോയ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഫാമിലി എന്റെർറ്റൈനെർ ആണ് പദ്മിനിയെന്നാണ് നടി അപർണ ബാലമുരളി ക്യൂ സ്റ്റുഡിയോയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മാളവിക മേനോന്‍, അൽതാഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ജെയ്ക്‌സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു.

കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് പദ്മിനിയുടെയും രചന നിർവഹിച്ചിരിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാളവിക മേനോൻ, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീരാജ് രവീന്ദ്രൻ ആണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. എഡിറ്റർ മനു ആന്റണിയും പ്രൊഡക്ഷൻ കണ്ട്രോളർ മനോജ് പൂങ്കുന്നവുമാണ്.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT