Film News

ഞാനൊരാള് വിചാരിച്ചാലെങ്ങനെ ഈ രാജ്യത്തെ ജനസംഖ്യകുറക്കാൻ പറ്റും?, ചിരിപ്പിച്ച് 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' ടീസർ

ചിരി പടർത്തുന്ന രം​ഗങ്ങളുമായി ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്ന സിനിമയുടെ ടീസറെത്തി. പ്രദീപൻ എന്ന പെയിന്റിം​ഗ് തൊഴിലാളിയെയും ഭാര്യ ശ്യാമയെയും കേന്ദ്രീകരിച്ചാണ് സിനിമ. നാല് മക്കളുള്ള പ്രദീപന്റെ കുടുംബം അകപ്പെടുന്ന പ്രതിസന്ധികളെ കേന്ദ്രീകരിച്ച് ഹ്യൂമറിൽ കഥ പറയുന്ന ചിത്രമാണ് " ഒരു ഭാരത സർക്കാർ ഉത്പന്നം" എന്ന് അണിയറക്കാർ. സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് ആണ് സംവിധാനം.

അജു വർഗീസ്,ഗൗരി ജി കിഷൻ,ദർശന എസ് നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ ,ജാഫർ ഇടുക്കി,ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ,ടി വി കൃഷ്ണൻ തുരുത്തി,കെ സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു.

നിസാം റാവുത്തർ തിരക്കഥ,സംഭാഷണമെഴുതുന്നു.സംഗീതം-അജ്മൽ ഹസ്ബുള്ള,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നാഗരാജ്,പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ, കല-ഷാജി മുകുന്ദ്, മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യക്കല-യെല്ലൊ ടൂത്ത്സ്, എഡിറ്റർ-ജിതിൻ ഡി കെ,ക്രിയേറ്റീവ് ഡയറക്ടർ-രഘുരാമവർമ്മ, ചീഫ് അസോസി യേറ്റ് ഡയറക്ടർ-എം എസ് നിതിൻ, അസോസിയേറ്റ് ഡയറക്ടർ-അരുൺ പി എസ്, അസിസ്റ്റന്റ് ഡയറക്ടർ-ശ്യാം,അരുൺ,അഖിൽ, സൗണ്ട് ഡിസൈൻ-രാമഭദ്രൻ ബി,ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-വിവേക്,പി ആർ ഒ-എ എസ് ദിനേശ്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT