Film News

തീയറ്റർ ജീവനക്കാർക്ക് സഹായവുമായി ഓപ്പറേഷൻ ജാവ ടീം; സിനിമയുടെ മൂന്നു ദിവസത്തെ വരുമാനം നൽകും

തീയറ്റർ ജീവനക്കാർക്ക് സഹായവുമായി ഓപ്പറേഷൻ ജീവ ടീം. കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ തീയറ്റർ ജീവനക്കാർക്ക് കളക്ഷന്റെ ഒരു വിഹിതം നൽകിയാണ് സിനിമയുടെ അണിയറ പ്രവർത്തകർ സഹായിക്കുന്നത്. മൂന്നു ദിവസത്തെ മോർണിംഗ് ഷോയിലെ കളക്ഷനാണ് നൽകുന്നത്.

നിർമ്മാതാക്കളുടെ വാക്കുകൾ

ഫെബ്രുവരി 22,23,24 ദിവസങ്ങളിൽ ഓപ്പറേഷൻ ജാവ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലെ മോണിങ് ഷോയിൽ നിന്നും വി സിനിമാസിനു ലഭിക്കുന്ന തിയറ്റർ ഷെയറിന്റെ പത്ത് ശതമാനം കോവിഡ് പ്രതിസന്ധി തരണം ചെയ്ത സിനിമയ്ക്കൊപ്പം നിന്ന തിയറ്റർ ജീവനക്കാർക്കു നൽകുന്നു.

നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ് ഓപ്പറേഷൻ ജാവ സംവിധാനം ചെയ്തിരിക്കുന്നത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മിക്കുന്ന സിനിമയുടെ ക്യാമറ ഫായിസ് സിദ്ദിഖ് ആണ്.എഡിറ്റര്‍ നിഷാദ് യൂസഫ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകരുന്നു.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT