Film News

'ഇത്രയും നാൾ കാത്തിരുന്നത് നിവിന് വേണ്ടി'; നിവിന്‍ ഇല്ലെങ്കിൽ 'വർഷങ്ങൾക്ക് ശേഷം' സാധ്യമാകില്ലായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍

'ഹൃദയം' എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം'. ചിത്രത്തില്‍ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ നിവിന്റെ പ്രെസന്‍സ് വളരെ പ്രാധാന്യമുള്ളതാണെന്നും ഇത്രയും മാസം കാത്തിരുന്നത് തന്നെ നിവിന്‍ ഈ സിനിമയിലേക്ക് വരാനായിട്ടായിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ലിമിറ്റ്‌സ് പുഷ് ചെയ്യാനുള്ള ശ്രമത്തിലാണ്. സിനിമയില്‍ നിവിന്റെ പ്രെസന്‍സ് വളരെ ഇമ്പോര്‍ട്ടന്റ് ആണ്. നിവിന്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ എങ്ങനെ പോസ്സിബിള്‍ ആകുമെന്ന് എനിക്കറിയില്ലായിരുന്നു. ഇത്രയും മാസം കാത്തിരുന്നത് തന്നെ നിവിന്‍ ഈ സിനിമയിലേക്ക് വരാനായിട്ടായിരുന്നു.
വിനീത് ശ്രീനിവാസന്‍

ഹൃദയത്തിന് ശേഷം മെരിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, ഷാന്‍ റഹ്മാന്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ഗായിക ബോംബേ ജയശ്രീയുടെ മകനായ അമൃത് രാമനാഥ് ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT