Film News

'എല്ലാവരും ചോദിച്ചു, വെള്ളപ്പൊക്കം എങ്ങനെ സിനിമയാക്കും'; ജൂഡിന്റെ സ്വപ്‌നചിത്രമാണ് '2018' എന്ന് നരേന്‍

2018ല്‍ കേരളം സാക്ഷ്യം വഹിച്ച പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '2018' എവരിവണ്‍ ഈസ് എ ഹീറോ'. ജൂഡിന്റെ സ്വപ്‌ന ചിത്രമാണ് 2018 എന്ന് ചിത്രത്തിലെ അഭിനേതാക്കളിലൊരാളായ നരേന്‍. ചിത്രത്തെ കുറിച്ച് പലസ്ഥലത്തും സംസാരിക്കുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യം വെള്ളപ്പൊക്കെ എങ്ങനെ സിനിമയാക്കാന്‍ പറ്റും എന്നതാണ്. വളരെ ചലഞ്ചിങ് ആയിട്ടുള്ള സിനിമായാണിതെന്നും അങ്ങനെ തന്നെയാണ് മുഴുവന്‍ ടീമും സിനിമ ചെയ്തിരിക്കുന്നതെന്നും നരേന്‍ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നമ്മള്‍ എല്ലാവരും ചെയ്തതില്‍ ഏറ്റവും ടഫ് ആയിട്ടുള്ള വര്‍ക്കായിരിന്നു അത് സിനിമ കാണുമ്പോള്‍ മനസിലാവും. ഈ സിനിമ പ്രതീക്ഷയെ കുറിച്ചുള്ളതാണ് അല്ലാത്ത ട്രാജിക് സൈഡ് അല്ല. കാരണം അത് ജീവിതത്തിന്റെ പാര്‍ട്ടാണ് അത് എടുത്ത് പറയേണ്ട കാര്യമില്ല. 2018ല്‍ നമ്മള്‍ എങ്ങനെയാണ് അത് ഡീല്‍ ചെയ്തെന്നും ലോകം മുഴുവന്‍ അറിയാം. ആ കഥയാണ് പറയേണ്ടത്.
നരേന്‍

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രം മെയ് അഞ്ചിന് റിലീസ് ചെയ്യും.

കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്. നോമ്പിന്‍ പോള്‍ സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് : ചമന്‍ ചാക്കോ ഛായാഗ്രഹണം : അഖില്‍ ജോര്‍ജ്

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT