Film News

'ഈശോ' സിനിമയുടെ പേര് മാറ്റാമെന്ന് നാദിര്‍ഷ അറിയിച്ചതായി വിനയന്‍

ക്രിസ്ത്യന്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റാന്‍ സംവിധായകന്‍ നാദിര്‍ഷ തീരുമാനിച്ചെന്ന് വിനയന്‍. നാദിര്‍ഷയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും പുതിയ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനി ഒഴിവാക്കണമെന്നും വിനയന്‍. നാദിര്‍ഷ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച രാക്ഷസരാമന്‍ എന്ന ചിത്രം രാമഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാക്ഷസരാജാവ് എന്ന പേരിലേക്ക് മാറ്റിയ കാര്യവും വിനയന്‍ ഫേസ്ബുക്കില്‍ എഴുതുന്നു. ഈശോ എന്ന പേര് സിനിമക്കിട്ടത് യേശുവിനെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്നതാണെന്നായിരുന്നു ക്രൈസ്തവ സംഘടനകളുടെ വാദം. സിനിമയുടെ ടാഗ് ലൈനായ നോട്ട് ഫ്രം ബൈബിള്‍ എന്നത് വിവാദത്തിന് പിന്നാലെ മാറ്റിയിരുന്നു.

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്‍െ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാര്‍ക്കുണ്ടന്നു ഞാന്‍ കരുതുന്നില്ലെന്നും വിനയന്‍. ജയസൂര്യ നായകനായ ഈശോയില്‍ ജാഫര്‍ ഇടുക്കിയും പ്രധാന റോളിലുണ്ട്. മോഹന്‍ലാല്‍ എന്ന സിനിമക്ക് ശേഷം സുനീഷ് വാരനാട് തിരക്കഥ നിര്‍വഹിക്കുന്ന ചിത്രമാണ്. ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും വേദനിപ്പിക്കുന്ന ഒന്നും തന്നെ സിനിമയില്‍ ഇല്ലെന്ന് സംവിധായകനും തിരക്കഥാകൃത്തും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷറഫുദീൻ നായകനായ "മധുവിധു"റിലീസിന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

വൈറലായി, വൈബായി 'പ്രകമ്പനം' ചിത്രത്തിലെ 'തള്ള വൈബ്' സോങ്

ഉള്ളം കവർന്ന് 'തലോടി മറയുവതെവിടെ നീ...'; 'മാജിക് മഷ്റൂംസി'ലെ പുതിയ ഗാനം

'മെയ് 14 മുതൽ' കാടിന് വേട്ടക്കാരന്റെ നിയമം; 'കാട്ടാളൻ' വരുന്നു

പ്രതിരോധം പാളി, മൂന്നാം കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

SCROLL FOR NEXT