'നോട്ട് ഫ്രം ബൈബിള്‍' ഒഴിവാക്കി, ഈശോ പുതിയ പോസ്റ്റര്‍

'നോട്ട് ഫ്രം ബൈബിള്‍' ഒഴിവാക്കി, ഈശോ പുതിയ പോസ്റ്റര്‍

വിവാദത്തിന് പിന്നാലെ 'നോട്ട് ഫ്രം ബൈബിള്‍' എന്ന ടാഗ് ലൈന്‍ ഒഴിവാക്കി ജയസൂര്യ ചിത്രം ഈശോയുടെ പുതിയ മോഷന്‍ പോസ്റ്റര്‍. ജയസൂര്യക്കൊപ്പം സെക്യുരിറ്റി യൂണിഫോമില്‍ ജാഫര്‍ ഇടുക്കിയുടെ കാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സുനീഷ് വാരനാടിന്റെ രചനയില്‍ നാദിര്‍ഷയാണ് സംവിധാനം.

ഈശോ എന്ന ടൈറ്റില്‍ യേശുക്രിസ്ത്യുവിനെയും ക്രിസ്തുമതത്തെയും അവഹേളിക്കുന്നുവെന്നായിരുന്നു ഒരു വിഭാഗം ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിച്ചത്. സിനിമയുടെ പേര് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. നാദിര്‍ഷക്കും സിനിമക്കുമെതിരെ സൈബര്‍ ആക്രമണവും ഉണ്ടായി.

ദിലീപ് നായകനായ നാദിര്‍ഷ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് പേരുകളും ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്നതല്ലെന്നും കഥാപാത്രങ്ങളുടെ പേരാണെന്നും സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെടുന്നുവെന്ന് തോന്നിയാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റാമെന്നായിരുന്നു നാദിര്‍ഷ പറഞ്ഞത്.

ഈശോ ആദ്യ പോസ്റ്റര്‍
ഈശോ ആദ്യ പോസ്റ്റര്‍

വിവാദത്തില്‍ നാദിര്‍ഷയുടെ പ്രതികരണം

ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം
മാറ്റും . അല്ലാതെ
തൽക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥൻ ' എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല .
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . 'കേശു ഈ വീടിന്റെ നാഥൻ ' ഈശോ ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക

Related Stories

No stories found.
logo
The Cue
www.thecue.in