Film News

'മഹാഭാരതം സിനിമയാക്കുക എന്നത് ജീവിത ലക്ഷ്യം'; 10 ഭാഗങ്ങളിലായി ഒരുക്കാന്‍ എസ്.എസ് രാജമൗലി

ചെയ്യുന്ന എല്ലാ സിനിമകളില്‍ നിന്നും എനിക്ക് മഹാഭാരതം ഉണ്ടാക്കാനുള്ള എന്തെങ്കിലും പ്രചോദനം ലഭിക്കുന്നുണ്ട് എന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. ലോകത്താകമാനമുള്ള മഹാഭാരതത്തിന്റെ പല വേര്‍ഷനുകള്‍ വായിച്ചു തീര്‍ക്കാന്‍ തന്നെ ഒരു വര്ഷത്തോളമെടുക്കും. എന്നെങ്കിലും മഹാഭാരതം സിനിമയാകുകയാണെങ്കില്‍ അതൊരു 10 ഭാഗമുള്ള സിനിമയായിരിക്കുമെന്നും ഇന്ത്യന്‍ എക്‌സ്‌പ്രെസ്സിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ എസ്.എസ് രാജമൗലി പറഞ്ഞു.

മഹാഭാരതം സിനിമയാക്കുക എന്നത് എന്റെ ജീവിത ലക്ഷ്യമാണ്. അതിലേക്കുള്ള യാത്രയാണ് എനിക്ക് ഓരോ സിനിമയും. ഞാന്‍ എഴുതുന്ന മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ നിങ്ങള്‍ കേട്ടതോ വായിച്ചതോ പോലെയാകില്ല എന്റേതായ ഒരു വേര്‍ഷന്‍ ആയിരിക്കും ഞാന്‍ ഉണ്ടാക്കുന്നത്. കഥ ഒന്നുതന്നെ ആയിരിക്കും പക്ഷേ കഥാപാത്രങ്ങളെ കുറച്ചുകൂടി മെച്ചപ്പെടുത്തി അവര്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ ഒന്നുകൂടെ ഊട്ടിയുറപ്പിക്കുകയും ചെയ്യുമെന്ന് രാജമൗലി പറയുന്നു

ആരാണ് പ്രോജക്റ്റില്‍ അഭിനയിക്കേണ്ടതെന്നതിന്റെ ലിസ്റ്റ് പ്രേക്ഷകര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ എന്റെ പതിപ്പ് എഴുതിയതിന് ശേഷം മാത്രമേ ഞാന്‍ എന്റെ കഥാപാത്രങ്ങളെ തീരുമാനിക്കൂ എന്നും അഭിമുഖത്തില്‍ രാജമൗലി കൂട്ടിച്ചേര്‍ത്തു. മഹേഷ് ബാബുവുമായുള്ള അടുത്ത ബിഗ് ബജറ്റ് ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ രാജമൗലി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT